കുട്ടനാട്: കിടങ്ങറ – വെളിയനാട് കണ്ണാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി വെളിയനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. കുട്ടനാട് മണ്ഡലം ജനറല്‍ സെക്രട്ടറി ഡി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു.
പിഡബ്ല്യൂഡി ഉദ്യോഗസ്ഥരും കരാറുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് റോഡുകള്‍ പതിവായി തകരുന്നതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശോച്യാവസ്ഥ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുഭാഷ് പറമ്പിശേരി അദ്ധ്യക്ഷത വഹിച്ചു.
വെളിയനാട് ഗ്രാമപഞ്ചായത്തംഗം കനകമ്മ, പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് സജികുമാര്‍, ഹിന്ദു ഐക്യേവദി താലൂക്ക് പ്രസിഡന്റ് കെ.പി. സുകുമാരന്‍, പഞ്ചായത്ത് കമ്മറ്റി ജന. സെക്രട്ടറി ശ്രീകുമാര്‍, മുന്‍ ഗ്രാമപഞ്ചായത്തംഗം അനീഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
















