ആറ്റിങ്ങല്‍: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനെതിരെയും ക്ഷേത്രവഴിപാട് നിരക്കുകള്‍ വര്‍ധിപ്പിച്ചതിനുമെതിരെയും സന്യാസ സമൂഹത്തെ അവഹേളിക്കുന്നതിനെതിരെയും വിശ്വഹിന്ദുപരിഷത്ത് ആറ്റിങ്ങല്‍ ടൗണില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ വിഎച്ച്
ആറ്റിങ്ങല്‍ ടൗണില്‍ വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ വിഎച്ച്പി സംസ്ഥാന ഉപാധ്യക്ഷന്‍ വി.ആര്‍. രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
പി സംസ്ഥാന ഉപാധ്യക്ഷന്‍ വി.ആര്‍. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസികളെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റി സംസ്‌കാരത്തെയും വിശ്വാസത്തേയും അതുവഴി ക്ഷേത്രങ്ങളെയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇടതുഭരണത്തില്‍ കീഴില്‍ അരങ്ങേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം, ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആരാധനാലയങ്ങളിലൊന്നും ഇടപെടാതെ അധികാരം ഉപയോഗിച്ച് ഹിന്ദുസമൂഹത്തെ തകര്‍ക്കാനും സന്യാസി സമൂഹത്തെ അവഹേളിക്കാനും ശ്രമിച്ചാല്‍ ഹിന്ദുസമൂഹം ശക്തമായ രീതിയില്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങല്‍ താലൂക്ക് പ്രസിഡന്റ് വിമല്‍, സെക്രട്ടറി ഗോപീകൃഷ്ണന്‍, വൈസ് പ്രസിഡന്റ് മടവൂര്‍ ബാബു, ജോയിന്റ് സെക്രട്ടറി വാമനപുരം ഉദയന്‍, വക്കം സന്തോഷ് തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.
















