Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എന്‍എസ്ജി അംഗത്വം ഭാരതത്തെ പിന്തുണച്ച് മെക്‌സിക്കോയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 11:15 pm IST
in World

മെക്‌സിക്കോ സിറ്റി: ആണവ വിതരണ സംഘത്തിലെ (എന്‍എസ്ജി) അംഗത്വത്തിന് ഭാരതത്തിന് മെക്‌സിക്കോയുടെയും പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെക്‌സിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് എന്റിഖ് പെന നെയ്‌റ്റോ ആണാവായുധങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള സംഘത്തിലേക്ക് ഭാരതത്തെ പിന്തുണച്ചു. രണ്ടു ദിവസം മുന്‍പ് മോദിയുടെ സന്ദര്‍ശനത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡും യുഎസും ഈ സംഘത്തിലേക്ക് ഭാരതത്തെ പിന്താങ്ങിയിരുന്നു. മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ വ്യവസ്ഥയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചതിനു പിന്നാലെയാണ് എന്‍എസ്ജിയിലേക്കുള്ള പ്രവേശനം.

പിന്തുണയ്‌ക്ക് മോദി മെക്‌സിക്കന്‍ പ്രസിഡന്റിന് നന്ദി അറിയിച്ചു. ഭാരതത്തിന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞ ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമാണ് മെക്‌സിക്കോയെന്ന് മോദി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൂന്നുവട്ടം കൂടിക്കാഴ്ച നടത്തി. താങ്കളുടെ സൗഹൃദത്തെ വളരെയേറെ വിലമതിക്കുന്നു. ഊര്‍ജ്ജ സുരക്ഷിതത്വത്തിന് ഭാരതത്തിന്റെ ഏറ്റവും വലിയ പങ്കാളിയാണ് മെക്‌സിക്കോ. വെറും വാങ്ങല്‍-വില്‍ക്കല്‍ പങ്കാളിയെന്നതില്‍നിന്ന് സുദൃഢമായ ദീര്‍ഘകാല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. 1986ല്‍ രാജീവ് ഗാന്ധിക്കു ശേഷം മെക്‌സിക്കോയില്‍ ഉഭയകക്ഷി സന്ദര്‍ശനത്തിനെത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2012ല്‍ മന്‍മോഹന്‍ സിങ് എത്തിയത് ജി 20 യോഗത്തില്‍ പങ്കെടുക്കാന്‍.

മെക്‌സിക്കോ സിറ്റിയില്‍ വിദേശകാര്യ മന്ത്രി ക്ലൗഡിയ റൂയിസ് മസേയു സാലിനാസിന്റെ നേതൃത്വത്തില്‍ മോദിക്ക് വന്‍ സ്വീകരണം ലഭിച്ചു. ഭാരത് മാതാ കി ജയ് വിളികളുമായി ഭാരത സമൂഹവും പ്രധാനമന്ത്രിയെ വരവേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നത് ബഹുമതിയായി കരുതുന്നുവെന്ന് പ്രസിഡന്റ് പെന നെയ്‌റ്റോ ട്വീറ്റ് ചെയ്തു. സ്വീകരണത്തിന് മെക്‌സിക്കോയിലെ ഭാരത സമൂഹത്തിന് മോദി ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി. ഗംഭീര സ്വീകരണമാണ് മെക്‌സിക്കന്‍ ഭരണകൂടം ഒരുക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും ട്വീറ്റ് ചെയ്തു. പ്രസിഡന്റ് പെന നെയ്‌റ്റോ നല്‍കുന്ന അത്താഴവിരുന്നിനു ശേഷം മോദി ഫ്രാങ്ക്ഫര്‍ട്ട് വഴി ഭാരതത്തിലേക്കു മടങ്ങും.

മെക്‌സിക്കന്‍ പ്രസിഡന്റുമായി യുഎന്‍ ജനറല്‍ അസംബ്ലിയിലടക്കം നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയാണ് പ്രധാനമന്ത്രിയുടെ മെക്‌സിക്കന്‍ സന്ദര്‍ശനമെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ന്യൂദല്‍ഹിയില്‍ പറഞ്ഞു. മെക്‌സിക്കോയുമായുള്ള വ്യാപാര ബന്ധം വളര്‍ച്ചയുടെ പാതയില്‍. ആറ് ബില്യണ്‍ ഡോളര്‍ വ്യാപാരമാണ് നിലവില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍. നമ്മുടെ ഫാര്‍മസ്യൂട്ടിക്കല്‍, ഓട്ടൊമൊബൈല്‍ മേഖലയിലെ വിദഗ്ധര്‍ അവിടെ പ്രവര്‍ത്തിക്കുന്നു. നാം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് അവിടെ നിന്നാണ്. മെക്‌സിക്കോയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഏഷ്യയില്‍ ഒന്നാമതും ലോകത്ത് മൂന്നാമതുമാണ് ഭാരതം. ഭാരത കമ്പനികള്‍ മെക്‌സിക്കോയിലും തിരിച്ചും പ്രവര്‍ത്തിക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി, പ്രത്യേകിച്ച് മെക്‌സിക്കോയുമായി സഹകരണം വര്‍ധിപ്പിക്കുക ലക്ഷ്യമെന്നും ജയശങ്കര്‍ പറഞ്ഞു.

പാക്കിസ്ഥാനും ചൈനയും എതിര്‍പ്പുമായി രംഗത്ത്

ന്യൂദല്‍ഹി: ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വവുമായി ബന്ധപ്പെട്ട് ചൈനയും പാക്കിസ്ഥാനും സമ്മര്‍ദ്ദങ്ങള്‍ ശക്തമാക്കുന്നു. എന്‍എസ്ജി അംഗത്വ അപേക്ഷയുമായി പാക്കിസ്ഥാന്‍ വീണ്ടും മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. അംഗത്വ വിഷയം അമേരിക്കയോട് വീണ്ടും അഭ്യര്‍ത്ഥിക്കാനാണ് പാക്കിസ്ഥാന്റെ പുതിയ നിലപാട്. ഭാരതത്തിന്റെ അംഗത്വം സംബന്ധിച്ച് എതിര്‍പ്പ് ശക്തമാക്കാന്‍ ചൈനയും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

വിയന്നയില്‍ കഴിഞ്ഞ മാസം പാക് അംബാസഡര്‍ എന്‍എസ്ജി അംഗത്വത്തിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇസ്ലമാബാദിന്റെ ആവശ്യം അമേരിക്ക അംഗീകരിച്ചില്ല. പാക് അംബാസഡര്‍ ജലീല്‍ അബ്ബാസ് ജിലാനി യുഎസ് സെനറ്റിന്റെ വിദേശകാര്യ വിഭാഗത്തിന് നല്‍കിയ കത്തില്‍ പാക്കിസ്ഥാന് എന്‍എസ്ജി അംഗത്വം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്്, തുര്‍ക്കി, സൗത്താഫ്രിക്ക, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഭാരതത്തിന്റെ അംഗത്വത്തിന് പൂര്‍ണ്ണ പിന്തുണ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, എന്‍എസ്ജി നിയമങ്ങളില്‍ 2008ല്‍ വരുത്തിയ ഇളവുകള്‍ മൂലം ഭാരതത്തിന് നിരവധി പ്രയോജനങ്ങള്‍ ലഭിച്ചിരുന്നു.

പാക് വിദേശകാര്യ ഉപദേശകന്‍ സര്‍താസ് അസീസ് റഷ്യ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഫോണില്‍ സംസാരിച്ച് പക്ഷപാതപരമായ നിലപാട് സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനു കൂടി അംഗത്വം നല്‍കണമെന്ന ആവശ്യവുമായി എല്ലാ അംഗരാജ്യങ്ങളേയും പാക് നയതന്ത്ര പ്രതിനിധികള്‍ സമീപിച്ചിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

Astrology

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.