Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിണറായിലെ സിപിഎം അക്രമം : ബിജെപി പ്രതിഷേധ കൂട്ടായ്‌മ താക്കീതായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 01:10 am IST
in Kannur

പിണറായി(കണ്ണൂര്‍): നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ സിപിഎം മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ഉള്‍പ്പെടെ ജില്ലയിലാകമാനം നടത്തി കൊണ്ടിരിക്കുന്ന കിരാതമായ അക്രമത്തിനെതിരെ ബിജെപി ഇന്നലെ പിണറായിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ സിപിഎം നേതൃത്വത്തിനും സംസ്ഥാന ഭരണ കൂടത്തിനുമുളള താക്കീതായി. സിപിഎമ്മിന്റെ ശക്തമായ ഭീഷണിക്കിടയിലും നൂറുകണക്കിന് ജനങ്ങളാണ് പ്രതിഷേധ കൂട്ടായ്‌മയില്‍ അണിനിരന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിന് മുന്നില്‍ സംഘപ്രസ്ഥാനങ്ങളെ തകര്‍ക്കാനാകില്ലെന്ന് തെളിയിക്കുന്നതായി കൂട്ടായ്‌മയിലെ ജനപങ്കാളിത്തം. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ സംബന്ധിക്കാന്‍ ഉച്ചയോടെ തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള സംഘ പ്രവര്‍ത്തകര്‍ പിണറായിയിലെ പരിപാടി സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. ജില്ലയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കളും പരിപാടിയില്‍ സംബന്ധിക്കാനെത്തിച്ചേര്‍ന്നിരുന്നു.

കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യാനെത്തിയ മീനാക്ഷിലേഖി എംപി വേദിയിലെത്തിയയുടന്‍ ജില്ലയില്‍ സിപിഎം അക്രമങ്ങളില്‍ കൊല്ലപ്പെട്ട ബലിദാനികള്‍ക്ക് വേണ്ടി 2 മിനുട്ട് മൗനം ആചരിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്. സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തെ അവര്‍ തുറന്നു കാണിച്ചു. പ്രസംഗത്തിലുടനീളം സിപിഎമ്മിനെ അതിനിശിതമായി വിമര്‍ശിച്ച എംപിയുടെ വാക്കുകള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുന്നതായി.

സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് എംപി ധനസഹായങ്ങള്‍ വിതരണം ചെയ്തു. സഹായങ്ങള്‍ ഏറ്റുവാങ്ങാനായി വേദിയിലെത്തിയ അമ്മമാരുള്‍പ്പെടെ പലരും ഗദ്ഗദകണ്ഠരായി നിറഞ്ഞ കണ്ണുകളോടെ എംപിയോട് സിപിഎമ്മുകാരില്‍നിന്നും തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ വിവരിച്ചു.

പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് സ്വന്തം നാട്ടിലെ അവസ്ഥ കാണാത്ത മുഖ്യമന്ത്രിയുടെ ചെവി കേള്‍പ്പിക്കാന്‍ ജയ് ബോലോ ഭാരത് മാതാക്കീ എന്ന് ഉറക്കെ വിളിക്കാന്‍ അണികളോട് എംപി ആഹ്വാനം ചെയ്യുകയും പ്രവര്‍ത്തകര്‍ വര്‍ദ്ധിത വീര്യത്തോടെ ഏറ്റുവിളിക്കുകയും ചെയ്തു.

സിപിഎം അക്രമത്തിന് ഇരയായവര്‍ക്ക് വേണ്ടി ചെന്നൈയിലെ സ്വയംസേവകര്‍ സ്വരൂപിച്ച തുക ദേവകുമാര്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ക്ക് ചടങ്ങില്‍വെച്ച് കൈമാറി. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി, കെ.രഞ്ചിത്ത്, എ.ദാമോദരന്‍, എ.പി.ഗംഗാധരന്‍, കെ.കെ.വിനോദ്കുമാര്‍, വി.രത്‌നാകരന്‍, പി.പി.സുരേഷ് ബാബു, വി.ശശിധരന്‍, കെ.പ്രമോദ്, ഒ.രാഗേഷ് തുടങ്ങിയ നേതാക്കള്‍ ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു.

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍ സ്വന്തം അയല്‍ക്കാരനെ പോലും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറയേണ്ടിവരുന്നത് ചരിത്രത്തിലാദ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ പറഞ്ഞു. ഭരണാധികാരികളില്‍നിന്നും ലഭിക്കേണ്ട നീതി ഇവിടെ അന്യംനില്‍ക്കുകയാണ്. പതിനേഴ് വര്‍ഷമായി സിപിഎം ഭീഷണി കാരണം ഒരാള്‍ക്ക് സ്വന്തം വീട്ടില്‍നിന്നും മാറിനില്‍ക്കേണ്ടിവരുന്നു എന്നത് ലജ്ജാകരവും സമൂഹത്തിന് ആകെ അപമാനകരവുമാണ്. സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും ഇന്നത്തെ അവസ്ഥയെന്താണെന്ന് ജനങ്ങള്‍ ചിന്തിക്കണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എവിടെയെത്തിയെന്നും ദേശീയപ്രസ്ഥാനങ്ങള്‍ എവിടെയെത്തിയെന്നും ജനം പരിശോധിക്കണമെന്നും ആദര്‍ശത്തിന് പകരം ആയുധമെടുക്കുന്ന സിപിഎം പ്രത്യയശാസ്ത്രപരമായ പരസ്യ സംവാദത്തിന് തയ്യാറാകാതെ അണികളെ അക്രമത്തിന്റെ പാതയിലേക്ക് തിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.