തലശ്ശേരി: ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വൃദ്ധയുടെ കമ്മല്‍ അഴിച്ചുവാങ്ങി മുങ്ങിയ തട്ടിപ്പുകാരനെ പോലീസ് തെരയുന്നു. സെന്‍ട്രല്‍ പൊയിലൂരിലെ ചെമ്പന്റവിട നാരായണിയാണ്(75) കബളിപ്പിക്കപ്പെട്ടത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകന് സാമ്പത്തിക സഹായം സംഘടിപ്പിച്ചുകൊടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് നാരായണിയെയും കൂട്ടി നഗരസഭാ അങ്കണത്തിലെത്തുകയും സൂത്രത്തില്‍ അവരുടെ കമ്മല്‍ അഴിച്ചുവാങ്ങുകയും ചെയ്ത് തട്ടിപ്പുവീരന്‍ സ്ഥലംവിടുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കമ്മല്‍ വാങ്ങിയ ആള്‍ തിരിച്ചുവരാഞ്ഞതിനെ തുടര്‍ന്നപ്പോഴാണ് ഉക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
.
















