കൂത്തുപറമ്പ്: ബാലമന്ദിരത്തിലെ അന്തേവാസികളായ കുരുന്നുകള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. വേങ്ങാട് സാന്ത്വനം, മമ്പറം ജൂനിയര്‍ ജേസീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മട്ടന്നൂരിനടുത്ത കോളാരിയിലെ സച്ചിദാനന്ദ ബാലമന്ദിരത്തിലെ അന്തേവാസികളായ കുരുന്നുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
ആസ്‌ത്രേലിയയില്‍ ജോലി ചെയ്യുന്ന വേങ്ങാട് സ്വദേശി ശ്രീജിത്ത് നാരായണന്‍ നോട്ടുപുസ്തകങ്ങള്‍ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രദീപന്‍ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. സിംന ശ്രീജിത്ത്, സനോജ് നെല്ല്യാടന്‍, കെ.രോഹിത് മോഹന്‍, എം.വി.സിതില്‍, വേണുഗോപാല്‍, പി.പി.നവനീത്, അജയഘോഷ്, കെ.ജിഷ്ണു, പ്രണവ് കാര, ബാനിഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
















