Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പരാഗ്വെയെ 2-1ന് പരാജയപ്പെടുത്തി കൊളംബിയ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 09:06 pm IST
inFootball

കാലിഫോര്‍ണിയ: തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ കൊളംബിയ കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തി. ഇന്നലെ രാവിലെ നടന്ന പോരാട്ടത്തില്‍ പൊരുതിക്കളിച്ച പരാഗ്വെയെ കീഴടക്കിയാണ് കൊളംബിയ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കൊളംബിയന്‍ വീരഗാഥ.വിജയികള്‍ക്കായി കാര്‍ലോസ് ബാക്ക, ക്യാപ്റ്റന്‍ ജെയിംസ് റോഡ്രിഗസ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ വിക്ടര്‍ അയാളയുടെ വകയായിരുന്നു പാരഗ്വായുടെ ആശ്വാസം കണ്ടെത്തിയത്.

വിജയത്തോടെ കൊളംബിയക്ക് രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റായി. രണ്ടു കളികളില്‍നിന്ന് ഒരു പോയിന്റ് മാത്രമുള്ള പാരഗ്വൊ മൂന്നാം സ്ഥാനത്താണ്. പരാജയത്തോടെ പരാഗ്വെയുടെ ക്വാര്‍ട്ടര്‍ സാധ്യതകളും ഏറെക്കുറെ അവസാനിച്ചു.

പരാഗ്വെയുടെ ഗോളെന്നുറച്ച രണ്ടിലേറെ ഷോട്ടുകള്‍ തടുത്തിട്ട കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിനയുടെ മിന്നുന്ന പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായി. പരാഗ്വെ ഗോളിയും ബാറിന് കീളില്‍ ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. അല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ഗോള്‍ അവര്‍ വഴങ്ങിയേനെ. മൂന്നു മിനിറ്റിനിടെ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയ ഓസ്‌കര്‍ റൊമേരോ പുറത്തുപോയതിനെ തുടര്‍ന്ന് 10 പേരുമായാണ് പാരഗ്വായ് മല്‍സരം പൂര്‍ത്തിയാക്കിയത്. 79, 81 മിനിറ്റുകളിലാണ് റൊമേരോ കാര്‍ഡ് വാങ്ങിയത്.

തുല്യശക്തികളുടെ പോരാട്ടമായിരുന്നു ഇത്. കിക്കോഫ് മുതല്‍ ഇരുഭാഗത്തേക്കും പന്ത് കയറിയിറങ്ങിയതോടെ പോരാട്ടം ഏറെ ആവേശകരമായിരുന്നു. എന്നാല്‍ കളി അരമണിക്കൂര്‍ പിന്നിട്ടപ്പോേേഴക്കും കൊളംബിയ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി. 12-ാം മിനിറ്റിലായിരുന്നു ആദ്യഗോള്‍. സൂപ്പര്‍താരം ഹാമിഷ് റോഡ്രിഗസ് എടുത്ത കോര്‍ണര്‍ മഴവില്ലുകണക്കെ ബോക്‌സിലേക്ക് താഴ്ന്നിറങ്ങിയത് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ കാര്‍ലോസ് ബക്ക വലയിലെത്തിച്ചു.

16-ാം മിനിറ്റില്‍ വീണ്ടും കൊളംബിയന്‍ മുന്നേറ്റം. ബോക്‌സിനുള്ളില്‍ നിന്നുള്ള ജെയിംസ് റോഡ്രിഗസിന്റെ കരുത്തുറ്റ ഷോട്ട് പരാഗ്വെ ഗോളി ജസ്റ്റര്‍ വില്ലാര്‍ ഏറെ പണിപ്പെട്ടാണ് തടുത്തിട്ടത്. 24-ാം കൊളംബിയ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ജസ്റ്റര്‍ വില്ലറുടെ ഉഗ്രന്‍ സേവ് പരാഗ്വെയുടെ രക്ഷക്കെത്തി. 30-ാം മിനിറ്റില്‍ കൊളംബിയ ലീഡ് ഉയര്‍ത്തി. പന്തുമായി മുന്നേറിയ കാര്‍ലോസ് ബക്ക ബോക്‌സില്‍ പ്രവേശിച്ചെങ്കിലും പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ഷോട്ട് ഉതിര്‍ക്കാന്‍ കഴിഞ്ഞില്ല.

ബക്ക പന്ത് കാര്‍ഡോണ ബെഡോയ്‌ക്ക് പാസ് നല്‍കി. പന്ത് കിട്ടിയ ബെഡോയോ രണ്ട് പരാഗ്വെയ്ന്‍ താരങ്ങള്‍ക്കിടയിലൂടെ ജെയിംസ് റോഡ്രിഗസിന്. പന്ത് കിട്ടിയ റോഡ്രിഗസ് ബോക്‌സിനുള്ളിലേക്ക് കുതിച്ച് പന്ത് ഇടംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ടിന് മുന്നില്‍ ജസ്റ്റര്‍ വില്ലര്‍ നിഷ്പ്രഭം. പന്ത് വലയില്‍ (2-0). 34-ാം മിനിറ്റില്‍ പരാഗ്വെ കൊളംബിയന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

രണ്ട് മിനിറ്റിനുശേഷം മികച്ചൊരു അവസരം കൊളംബിയക്ക് ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. കാര്‍ഡോണ നല്‍കിയ പാസിന് ബക്ക കാല്‍വച്ചെങ്കിലും പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 44-ാം മിനിറ്റില്‍ പരാഗ്വെയുടെ റൊമേരോ നല്ലൊരു അവസരം പാഴാക്കി. ആദ്യപകുതിയുടെ പരിക്കു സമയത്ത് ഡാരിയോ ലെസാനോ ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഫ്രീകിക്ക് ക്രോസ് ബാറില്‍ത്തട്ടിത്തെറിച്ചതോടെ ആദ്യപകുതിയില്‍ 2-0ന്റെ ലീഡുമായി കൊളംബിയ കളംവിട്ടു.

രണ്ടാം പകുതിയില്‍ ലീഡ് വര്‍ദ്ധിപ്പിക്കാന്‍ കൊളംബിയയും തിരിച്ചടിക്കാന്‍ പരാഗ്വെയും പോരാട്ടം ശക്തമാക്കിയതോടെ കളി ആവേശകരമായി. ഗോള്‍ മടക്കാനുള്ള പാരഗ്വെ ശ്രമങ്ങള്‍ക്കു മുന്നില്‍ മിക്കപ്പോഴും വിലങ്ങുതടിയായത് തകര്‍പ്പന്‍ ഫോമിലായിരുന്ന കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിന. 58-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തേക്ക് എത്തിയാണ് ബോക്‌സിന് പുറത്തേയ്‌ക്ക് ഓടിച്ചെന്നാണ് ഓസ്പിന ലെസാനോയില്‍ നിന്ന് പന്ത് തട്ടികയറ്റിയത് ടീമിന്റ രക്ഷകനായത്. 62-ാം മിനിറ്റില്‍ പരാഗ്വെയുടെ മറ്റൊരു ശ്രമം മുഴുനീളെ പറന്നാണ് ഒാസ്പിന രക്ഷപ്പെടുത്തിയത്. 70-ാം മിനിറ്റില്‍ കൊളംബിയ വീണ്ടും പരാഗ്വെ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

തൊട്ടടുത്ത മിനിറ്റില്‍ പരാഗ്വെ ഒരു ഗോള്‍ മടക്കി. കൊളംബിയന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ബോക്‌സിന് പുറത്തുനിന്ന് വിക്ടര്‍ അയാള പറത്തിയ ലോങ് റേഞ്ചറാണ് ഡേവിഡ് ഓസ്പിനയെ മറികടന്ന് വലയില്‍ കയറിയത്. ദേശീയ ടീമിനായുള്ള വിക്ടര്‍ അയാളുടെ ആദ്യ ഗോളായിരുന്നു ഇത്. ഇതോടെ പരാഗ്വെയ്ന്‍ ആക്രമണങ്ങള്‍ക്ക് കരുത്ത് വര്‍ദ്ധിച്ചു. 76-ാം മിനിറ്റില്‍ ഓസ്പിന ഒരിക്കല്‍ കൂടി ടീമിന്റെ രക്ഷക്കെത്തി. ബെനിറ്റ്‌സിന്റെ ഷോട്ടാണ് അത്യുജ്ജ്വലമായി ഓസ്പിന രക്ഷപ്പെടുത്തിയത്.

83-ാം മിനിറ്റില്‍ കൊളംബിയയുടെ കാര്‍ഡോണ ബോക്‌സിനുള്ളില്‍ നിന്ന് പായിച്ച ഇടംകാലന്‍ ഷോട്ട് പോസ്റ്റില്‍ത്തട്ടി മടങ്ങി. പിന്നീട് അഞ്ച് മിനിറ്റിനുശേഷം സമനില പാലിക്കാനുള്ള അവസരം പരാഗ്വെക്ക് കൈവന്നെങ്കിലും കൊളംബിയന്‍ പ്രതിരോധനിര താരം ഗോള്‍ലൈന്‍ സേവിലൂടെ ടീമിന്റെ രക്ഷക്കെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

പുതിയ വാര്‍ത്തകള്‍

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.