കണ്ണൂര്‍: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇഎസ്‌ഐ ആനുകൂല്യം, ഫോട്ടോ-വീഡിയോഗ്രാഫി മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കുകൂടി അനുവദിക്കുക, വന്‍കിട കുത്തകകളായ മാട്രിമോണിയല്‍ കമ്പനിക്കാരുടെ ഫോട്ടോ വീഡിയോഗ്രാഫി മേഖലയിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, കേരളത്തിലെ ഫോട്ടോഗ്രാഫി മേഖലയില്‍ തൊഴിലെടുത്ത് ജീവിക്കുന്ന നാല്‍പതിനായിരം തൊഴിലാളികളെയും തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എകെപിഎ പ്രക്ഷോഭത്തില്‍. ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഗവ.സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നടത്തിവരുന്ന ധര്‍ണ്ണാ സമരത്തിന്റെ ഭാഗമായി 9ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ആര്‍.എസ്.പോസ്റ്റോഫീസിനു മുന്നില്‍ ധര്‍ണ്ണാസമരം നടത്തും.
ജില്ലാപ്രസിഡണ്ട് പ്രജിത്ത് കണ്ണൂരിന്റെ അധ്യക്ഷതയില്‍ കെ.കെ.രാഗേഷ് എംപി ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് പി.വി.ബാലന്‍, സംഘടനയുടെ സംസ്ഥാന-ജില്ലാ നേതാക്കന്‍മാര്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. 9ന് ഉച്ചയ്‌ക്ക് 2 മണി വരെ ജില്ലയിലെ എകെപിഎ മെമ്പര്‍മാരുടെ സ്റ്റുഡിയോകള്‍ക്ക് അവധിയായിരിക്കും.
















