Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കണക്കു തീര്‍ത്ത് അര്‍ജന്റീന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 08:46 pm IST
inFootball

കാലിഫോര്‍ണിയ: കഴിഞ്ഞ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് അര്‍ജന്റീന കണക്കുതീര്‍ത്തു. നക്ഷത്രതാരം ലണയല്‍ മെസിയില്ലാതിരുന്നിട്ടും ഗ്രൂപ്പ് ഡിയില്‍ നിലവിലെ ജേതാക്കള്‍ ചിലിയെ ഒന്നിനെതിരെ രണ്ടു ഗോളിനു തുരത്തി ലോകകപ്പിലെയും കോപ്പയിലെയും രണ്ടാം സ്ഥാനക്കാര്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്കും ശേഷം ഏയ്ഞ്ചല്‍ ഡി മരിയയും എവര്‍ ബനേഗയും അര്‍ജന്റീനയ്‌ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍, അവസാന മിനിറ്റില്‍ ഫ്യുവെന്‍സലിദ ചിലിയുടെ ആശ്വാസം.

ലയണല്‍ മെസിയില്ലാതിരുന്നത് ചെറിയ തോതില്‍ അര്‍ജന്റൈന്‍ പ്രകടനത്തെ ബാധിച്ചു. പരിക്കില്‍നിന്നു നൂറു ശതമാനം മുക്തനാവാത്തത് മെസിയെ പരിഗണിക്കുന്നതില്‍നിന്നു വിലക്കി. ഗെയ്താന്‍ പകരക്കാരനായി ആദ്യ ഇലവനില്‍ ഇടം കണ്ടു. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ പന്ത് വല സ്പര്‍ശിച്ചതേയില്ല. ഇടവേള കഴിഞ്ഞു മടങ്ങിയെത്തി 51ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ ആദ്യം ലക്ഷ്യം കണ്ടു.

എവര്‍ ബനേഗയുമൊത്തുള്ള നീക്കമാണ് ഗോളില്‍ കലാശിച്ചത്. എവര്‍ ബനേഗ തട്ടിയിട്ടു നല്‍കിയ പന്ത് ചിലി ഗോളിയെ കബളിപ്പിച്ച് ലക്ഷ്യത്തിലെത്തിക്കാന്‍ മരിയയ്‌ക്ക് ഏറെയൊന്നും ആയാസപ്പെടേണ്ടി വന്നില്ല. ഗോള്‍ നേട്ടം മത്സരത്തിനു തൊട്ടു മുന്‍പ് അന്തരിച്ച മുത്തശ്ശിക്കാണ് മരിയ സമര്‍പ്പിച്ചത്. ഗോള്‍ ലൈനിലേക്ക് ഓടിയെത്തിയ മരിയയെ അനുശോചനക്കുറിപ്പെഴുതിയ ജഴ്‌സിയുമായാണ് ടീമംഗങ്ങള്‍ സ്വീകരിച്ചത്.

എട്ടു മിനിറ്റിനു ശേഷം അര്‍ജന്റീന ലീഡുയര്‍ത്തി. ഇത്തവണയും മരിയ-ബനേഗ കൂട്ടുകെട്ടാണ് ലക്ഷ്യം കണ്ടത്. എന്നാല്‍, മരിയ സഹായിയുടെ റോളിലേക്കു മാറിയെന്നു മാത്രം. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ജോസ് ഫ്യുയെന്‍സദില്ല ചിലിക്ക് ആശ്വാസ ഗോള്‍ സമ്മാനിച്ചു. ഗോള്‍കീപ്പര്‍ സെര്‍ജിയൊ റൊമേറോയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. പോസ്റ്റ് ഒഴിച്ചിട്ട് പന്തിനായി മുന്നോട്ടു കയറി റൊമേറൊ. ഒഴിഞ്ഞ പോസ്റ്റിലേക്ക് ഹെഡ് ചെയ്തു ഫ്യുയെന്‍സദില്ല.

പാസിങ് കൃത്യതയില്‍ മുന്നില്‍ നിന്നത് ചിലി. എന്നാല്‍, അത് ഗോളിലേക്കു മാത്രം വഴി തുറന്നില്ല. അര്‍ജന്റീന 305 ചെറിയ പാസുകളും, 69 നീളന്‍ പാസുകളും നല്‍കിയപ്പോള്‍, ചിലി 469 ചെറിയ പാസുകളും 55 നീളന്‍ പാസുകളും വിനിയോഗിച്ചു. അര്‍ജന്റീന ആകെ 17 ഷോട്ടുകളും ചിലി ഒമ്പത് ഷോട്ടുകളും പായിച്ചു. ഗോളിലേക്ക് അര്‍ജന്റീന അഞ്ചെണ്ണം തൊടുത്തപ്പോള്‍, ചിലിയുടെ ഭാഗത്തുനിന്ന് ആറെണ്ണം.

റൊമേറൊയെ വല കാക്കാന്‍ ഏല്‍പ്പിച്ചു അര്‍ജന്റൈന്‍ പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനസ്. മെര്‍ക്കാഡോ, ഒട്ടമെന്‍ഡി, ഫ്യൂണസ് മോറി, റോജൊ എന്നിവര്‍ പ്രതിരോധത്തില്‍. അഗസ്റ്റോ, മഷെറാനോ, എവര്‍ ബനേഗ എന്നിവര്‍ മധ്യനിരയിലും, മരിയയ്‌ക്കും ഹിഗ്വെയ്‌നുമൊപ്പം ഗെയ്താനെ മുന്നേറ്റത്തിലും വിന്യസിച്ചു. മരിയയെ മുന്നില്‍നിര്‍ത്തി ഗെയ്താനെയും ഹിഗ്വെയ്‌നെയും പിന്നിലായാണ് ഇറക്കിയത്.

ഫലത്തില്‍ മധ്യനിരയില്‍ അഞ്ചു പേര്‍. പകരക്കാരനായി സെര്‍ജിയോ അഗ്വെയ്‌റോയെയും കളത്തിലിറക്കി. വലകാക്കാന്‍ ബ്രാവോയെയാണ് ചിലി പരിശീലകന്‍ പിസി നിയോഗിച്ചത്. ഇസ്ല, മെദെല്‍, ജാര, മെന എന്നിവര്‍ പ്രതിരോധത്തില്‍. വിദല്‍, ഡയസ്, അരന്‍ഗ്വിസ് മധ്യനിരയില്‍ അലക്‌സി സാഞ്ചസ്, ബ്യൂസെജൗര്‍, വര്‍ഗാസ് എന്നിവര്‍ മുന്നേറ്റത്തില്‍. വിദാലും സാഞ്ചസും നിറംമങ്ങിയത് തിരിച്ചടിയായി ചാമ്പ്യന്മാര്‍ക്ക്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.