തലശ്ശേരി: ഇല്ലത്ത് താഴെയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രണ്‍ദീപിന്റെ വീട്ടില്‍ അടുക്കളവാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി പോലീസ് അതിക്രമം കാട്ടിയ സംഭവത്തില്‍ ആര്‍എസ്എസ് തലശ്ശേരി താലൂക്ക് കാര്യകാരി ശക്തിയായി പ്രതിഷേധിച്ചു. ഒരു വനിതാ പോലീസിന്റെ സാന്നിദ്ധ്യം പോലുമറിയാതെ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികളെ പോലെ പോലീസ് വീട്ടില്‍ കയറി അതിക്രമം കാട്ടുകയും വീട്ടമ്മയെ പരിപോഷിപ്പിക്കുയം ചെയ്ത സംഭവത്തില്‍ സമാധാന കാംക്ഷികളായ മുഴുവനാളുകളും പ്രതികരിക്കണമെന്ന് ആര്‍എസ്എസ് തലശ്ശേരി താലൂക്ക് കാര്യവാഹ് പി.വി.ശ്യാംമോഹന്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















