കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചൂട്ടാട് ബീച്ചിനോടനുബന്ധിച്ച് നിര്‍മ്മിച്ച ഫാല്‍ക്കണ്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം ടി.വി.രാജേഷ് എംഎല്‍എ നിര്‍വഹിച്ചു. ഡിടിപിസിയുടെ തനത് ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുളളത്. മികച്ച കലക്ടറായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണിനെ ചൂട്ടാട് പൗരാവലി അനുമോദിച്ചു. മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ആബിദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.പ്രീത, ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ്, എ.സുഹറാബീവി, സി.എച്ച്.സൗദ, സമദ് ചൂട്ടാട്, എസ്.കെ.പി.സക്കറിയ വി.വിനോദ്, പി.രാമചന്ദ്രന്‍, കുഞ്ഞാമു ചൂട്ടാട് എന്നിവര്‍ സംസാരിച്ചു.
















