കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുളള ചെമ്പല്ലിക്കുണ്ട് വയലപ്ര പരപ്പ ടൂറിസം പാര്‍ക്കില്‍ ബോട്ട് സര്‍വ്വീസിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ മുഖ്യാതിഥിയായി. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.പ്രീത, ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ്, അജിത് മാട്ടൂല്‍, സി.എം. വേണുഗോപാലന്‍, കെ.പത്മനാഭന്‍, സുമേഷ് ചെറുതാഴം, രമേശന്‍ വയലപ്ര, ജാബിര്‍ മാട്ടൂല്‍ എന്നിവര്‍ സംസാരിച്ചു. പെഡല്‍ ബോട്ട്, കയാക്ക് ബോട്ട് സര്‍വ്വീസ് എന്നിവയാണ് ആരംഭിച്ചത്. പെഡല്‍ ബോട്ടില്‍ 2 ഉം 4 ഉം സീറ്റുകള്‍ ഉണ്ട്. കയാക്ക് ബോട്ടില്‍ രണ്ടു സീറ്റുകളാണുളളത്. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുളള സുരക്ഷാ കവചങ്ങളും പൂര്‍ണ്ണ സുരക്ഷാ സംവിധാനത്തോടുകൂടിയാണ് പ്രവര്‍ത്തനം നടത്തുന്നത്. ചൂട്ടാട്
















