കണ്ണൂര്‍: ജില്ലാ പ്ലാനിങ്ങ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി. ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിലെ ഒന്നാംനിലയിലാണ് ജില്ലാ പ്ലാനിങ്ങ് ഓഫീസ് ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുളളത്. പുതിയ ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ഡോ.വി.കെ.ജയശ്രീ, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എം.എ.ഷീല, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്.നാരായണന്‍ നമ്പൂതിരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് ഓഫീസ് കെട്ടിടം നിര്‍മിച്ചത്.
















