കണ്ണൂര്‍ : പരിസ്ഥിതി ദിനത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സ്മൃതിവനം ഔഷധ സസ്യ സമ്പുഷ്ട പദ്ധതിക്ക് കാടാച്ചിറ മാളികപ്പറമ്പില്‍ തുടക്കമായി. 100 തേക്കിന്‍തൈകള്‍ നട്ടു പിടിപ്പിച്ചുള്ള പ്രാരംഭ പദ്ധതി ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. എഡിഎം എച്ച് ദിനേശന്‍, ശിരസ്തദാര്‍ കെആര്‍ രവീന്ദ്രന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി.എം.കുട്ടിക്കൃഷ്ണന്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















