കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വികസന കേന്ദ്രത്തിന് തൊട്ട് മാലിന്യ കൂമ്പാരമായിരുന്ന സ്ഥലം ശുചീകരിച്ച് രണ്ടു ദിവസം കൊണ്ട് പൂന്തോട്ടമാക്കിയ ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയുടെ പ്രശംസ. ഈ പ്രവൃത്തി മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷും കുടെയുണ്ടായി.
















