Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നാടെങ്ങും പരിസ്ഥിതി ദിനം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 11:40 pm IST
inThiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിസ്ഥിതി ദിനാചരണങ്ങളില്‍ വൃക്ഷത്തൈ നടീലും മാലിന്യ നിര്‍മ്മാര്‍ജനവും നടന്നു. ഗുരുജി ജന്മ വാര്‍ഷിക ദിനമായ ഇന്നലെ ബാലഗോകുലത്തിന്റെയും ഗുരുജി സാംസ്‌കാരിക യുവജന ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ആക്കുളത്ത് പരിസ്ഥിതി ദിനം ആഘോഷിച്ചു. ബോട്ട് ക്ലബ്ബിന് സമീപം കായല്‍ തീരത്ത് മാവ് പ്ലാവ് തുടങ്ങി വിവിധ ഇനങ്ങളില്‍പ്പെട്ട അഞ്ഞൂറോളം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. തുടര്‍ന്ന് കായല്‍ പൂജയും കായല്‍ സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. ഗുരുജി ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് രാജീവ് കുമാര്‍, നെഹറു യുവജന കേന്ദ്ര മുന്‍ കോര്‍ഡിനേറ്റര്‍ നളിനി, ആക്കുളം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് കുമാര്‍, അഡ്വക്കേറ്റ് അജയ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ലോകപരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കഴക്കൂട്ടം ശ്രീമഹാദേവക്ഷേത്രത്തില്‍ നടന്ന പരിസ്ഥിതി ദിനാഘോഷപരിപാടിയും, പ്രകൃത്യാരാധനയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. മന്ത്രിയും മേയറും പ്രസിഡന്റും ക്ഷേത്രവളത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. അമ്പലത്തില്‍ പൊതിയാനുള്ള ചെമ്പോല മന്ത്രിയും, പ്രസിഡന്റും ചേര്‍ന്ന് കരാറുകാരന്‍ കൃഷ്ണന്‍ തമ്പിക്ക് കൈമാറി. ബോര്‍ഡ് സെക്രട്ടറി വി.എസ്. ജയകുമാര്‍, ചീഫ് എന്‍ജിനീയര്‍ (ജനറല്‍) ജി. മുരളീകൃഷ്ണന്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജെ. ബാബുക്കുട്ടന്‍ നായര്‍, ദേവസ്വം പിആര്‍ഒ മുരളി കോട്ടയ്‌ക്കകം, അസി. ദേവസ്വം കമ്മിഷണര്‍ മധുസൂദനന്‍ നായര്‍, സബ് ഗ്രൂപ്പാഫീസര്‍ മനു എന്നിവര്‍ സംസാരിച്ചു. ദേവസ്വം കമ്മിഷണര്‍ സി.പി. രാമനുള്ള പ്രേമപ്രസാദ് സ്വാഗതവും ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ജി. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
നാഷണല്‍ ലിറ്റററി ആന്റ് എണ്‍വയോണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന് നല്‍കി ഉദ്ഘാടനം ചെയ്തു. കെ. രാമന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. കവയിത്രി നാസിവദൂദ്, അജിത് നായര്‍, എ.എസ്. മുജീബ് റഹ്മാന്‍, കവി വാസുദേവന്‍ നായര്‍, പനച്ചമൂട് ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഫ്‌വാന സ്വാഗതവും കവയിത്രി സുരേഖ്. എല്‍ നന്ദിയും പറഞ്ഞു.
നഗരസഭയുടെ സാന്നിധ്യത്തില്‍ പട്ടത്തെ മാലിന്യ കൂമ്പാരം ശുചീകരിച്ചു. കാലങ്ങളായി പ്രദേശവാസികള്‍ക്ക് ദുരിതം വിതച്ചിരുന്ന ട്രാഫിക് പോലീസ് സ്‌റ്റേഷന്റെയും മില്‍മയുടേയും സമീപത്തായുളള പട്ടം താണുപിളള ട്രസ്റ്റിന്റെ വകയാണെന്ന് പറയപ്പെടുന്ന 48 സെന്റ് ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ട ചവര്‍ കൂനയാണ് ഇല്ലാതാക്കിയത്. പ്ലാസ്റ്റിക് വസ്തുക്കള്‍ വേര്‍തിരിച്ച ശേഷം ജൈവാവശിഷ്ടങ്ങള്‍ കുഴിച്ചു മൂടുകയായിരുന്നു. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ശുചീകരണത്തിന് ഇവിടം തെരഞ്ഞെടുത്തതായി നഗരസഭ അധികൃതര്‍ പറഞ്ഞു. നഗരസഭ ജീവനക്കാരും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ബിജെപി പ്രവര്‍ത്തകരും പ്രദേശത്തെ  റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി. പട്ടം വാര്‍ഡ് ബിജെപി കൗണ്‍സിലര്‍ രമ്യ രമേശ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, മങ്ങല്ലൂര്‍കോണം റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി നാരായണന്‍, ബിജെപി പ്രവര്‍ത്തകരായ മെഡിക്കല്‍കോളേജ് ജയകുമാര്‍, പത്മകുമാര്‍, ആര്‍.ആര്‍. പിളള എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.
കാട്ടാക്കടയില്‍ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി ദിനാചരണം നടന്നു. മാനവ സംസ്‌കൃതി സംസ്ഥാന കമ്മിറ്റിയും പൂഴനാട് ഭാവന കലാസാംസ്‌കാരിക കേന്ദ്രവും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി.  പുഴനാട് ഗവ: ആശുപത്രി പരിസരത്ത് നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പി.ടി.തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സി.കെ. ഹരീന്ദ്രന്‍, അനില്‍ അക്കര പുഴനാട് ഗോപന്‍, ഭാവന പ്രസിഡന്റ് രാജേഷ് പ്രദീപം, കവി മുരുകന്‍ കാട്ടാക്കട, എല്‍.വി അജയകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ വിനോദ്, സിന്‍ഡിക്കേറ്റ് അംഗം കെ.എസ്. ഗോപകുമാര്‍, ഷാജി ദാസ്, ജനപ്രതിനിധികളായ ജോയിസ്, ശ്രീകല, ഷിജു, ജയചന്ദ്രന്‍, ത്രിശീലന്‍, ചെറുപുഷ്പം, മിനര്‍വ സുകുമാരന്‍, ഷിബു ബാലകൃഷണന്‍, ഗീത ശിശുപാലന്‍, എന്‍സിസി ലീഡര്‍ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. ആശുപത്രി പരിസരത്ത് അതിഥികള്‍ വൃക്ഷതൈ നട്ടു. ആയിരം പേര്‍ക്ക് വൃക്ഷതൈ വിതരണം ചെയ്തു. മുരുകന്‍ കാട്ടാക്കട പരിസ്ഥിതി ഗാനം ആലപിച്ചു. ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 1200 മാര്‍ക്ക് വാങ്ങി വിജയിച്ച ജോബിയല്‍ അലക്‌സിന് ഭാവനയുടെ ഉപഹാരം രമേശ് ചെന്നിത്തല നല്‍കി. ഒറ്റശേഖമംഗലം ജനാര്‍ദ്ദ്‌നപുരം സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍ ആശുപത്രി പരിസരം വൃത്തിയാക്കി. പരിസര സംരക്ഷണത്തിനായ് ഗ്രീന്‍ക്യാന്‍വാസും ഒരുക്കി.
ലോക പരിസ്ഥിതി ദിനാചരണത്തില്‍ കുറ്റിച്ചല്‍ പഞ്ചായത്തിന്റെ ശുചിത്വ ഹര്‍ത്താല്‍ ശ്രദ്ധേയമായി. ഗ്രാമ ശുചീകരണവും പേപ്പര്‍ ബാഗ് വിതരണവും ഹര്‍ത്താലിന്റെ ഭാഗമായി സംഘടിപ്പിച്ചു. രാവിലെ പതിനൊന്നു മുതല്‍ ഉച്ചക്ക് ഒരുമണി വരെ നടന്ന ശുചിത്വ ഹര്‍ത്താല്‍  പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്‍  ഉദ്ഘാടനം ചെയ്തു. 
കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ ശുചിത്വ ഹര്‍ത്താലില്‍ പരുത്തിപള്ളി ഗവ വിഎച്ച്എസ്എസിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ അയ്യായിരത്തോളം പേപ്പര്‍ ബാഗുകള്‍ തയ്യാറാക്കി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. പേപ്പര്‍ ബാഗ് വിറ്റുകിട്ടിയ തുക കുട്ടികള്‍ സഹപാഠിക്ക് ഒരു വീട് പദ്ധതിക്ക് വിനിയോഗിക്കും. ശുചിത്വ പരിപാടിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പഞ്ചായത്തിനുള്ളിലെ സ്‌കൂളുകളാണ് ശുചീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ വീടുകളും പരിസരവും വൃത്തിയാക്കിയിരുന്നു. ഇന്നലെ കടകളും പരിസരവും ജന പങ്കാളിത്തത്തോടെ ശുചീകരിച്ചാണ് ശുചിത്വ ഹര്‍ത്താല്‍ വിജയകരമാക്കിയത്. കുറ്റിച്ചല്‍ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ജിഷാ കൃഷ്ണന്‍, ബ്‌ളോക്ക് മെമ്പര്‍ മിനി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്, മെഡിക്കല്‍ ഓഫീസര്‍ ജോയി ജോണ്‍, പ്രോഗ്രാം ഓഫീസര്‍ സജീവ്. കെ.കൊച്ചുനാണു , നബീസത്ത് ബീവി, രമണി, കൃഷ്ണകുമാരി, രാധ, ഷാജി, ജയശ്രീ പി.എസ്. തുടങ്ങിയവര്‍ ശുചിത്വ ഹര്‍ത്താലിന് നേതൃത്വം നല്‍കി
വിഴിഞ്ഞത്ത് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭ വെങ്ങാനൂര്‍ ഡിവിഷന്‍ കൗണ്‍സിലര്‍ പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടു. ബിജെപി മണ്ഡലം പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി വെങ്ങാനൂര്‍ ഗോപന്‍, ബിജെപി ഏര്യജനറല്‍ സെക്രട്ടറി മുല്ലൂര്‍ ശ്രീകുമാര്‍, കോര്‍പ്പറേഷന്‍ ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.
വിളപ്പില്‍ കുണ്ടാമൂഴി കീഴതുനട പ്രിയദര്‍ശിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വൃക്ഷ തൈകള്‍ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. വിവിധതരം ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളുമാണ് കുട്ടികള്‍ ഗ്രന്ഥശാലാ പരിസരത്തും റോഡിന് ഇരുവശത്തുമായി നട്ടത്. വൃക്ഷതൈ നടീല്‍ വാര്‍ഡ് മെമ്പര്‍ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഇടവിളാകം സൂരജ്, സുരേഷ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വര്‍ക്കലയില്‍ ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ചു ആയുര്‍വേദ മെഡിക്കല്‍അസോസിയേഷന്‍ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈനടീലും വിതരണവും നടത്തി. വര്‍ക്കല ഗവണ്‍മെന്റ് ആയുവേദ ആശുപത്രിയില്‍ നടന്ന ചടങ്ങു അഡ്വ. വി. ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുന്‍ സയന്റിസ്റ്റ് ഡോ. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ആയുര്‍വേദ ആശുപത്രിസൂപ്രണ്ട് ഡോ. ഒ. അനിത, ഡോ. ലീന, ഡോ. സുഭാഷ്, ഡോ. ഗോപകുമാര്‍, ഡോ. അനൂപ്, കൗണ്‍സിലര്‍ പ്രസാദ്, രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു.
കെയര്‍ ഭാരത് ടൂറിസം ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ബോധവത്ക്കരണ ക്ലാസും വൃക്ഷതൈനടീലും നടന്നു. ഡോ.സന്ധ്യാകുമാരി ഉദ്ഘാടനം ചെയ്തു. ഇലകമണ്‍ സതീശന്‍ അധ്യക്ഷത വഹിച്ചു. ബി .വിജുകുമാര്‍, വില്ലികടവ്‌സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കിളിമാനൂര്‍ പനപ്പംകുന്ന് ജനതാ വായനശാലയില്‍ നടന്ന പരിസ്ഥിതിദിനാചരണം വൃക്ഷത്തൈ വിതരണം, പരിസ്ഥിതി സൗഹൃദസദസ് എന്നിവ നടന്നു. പി. ഉണ്ണികൃഷ്ണക്കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നഗരൂര്‍ ശ്രീശങ്കരാകോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സി.രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. കെ.നാരായണന്‍ ഉണ്ണിത്താന്‍, ആര്‍. ബാലകൃഷ്ണപിള്ള, ബി.എസ്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

—

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാനത്ത് സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.