Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കളക്‌ട്രേറ്റിലെ പൊതുശൗചാലയങ്ങള്‍ മദ്യക്കുപ്പികളുടെ സംഭരണശാലകള്‍: ജില്ലാ കളക്ടറാകട്ടെ നോക്കു കുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 08:49 am IST
inKasargod

കാസര്‍കോട്: കാസര്‍കോട് കളക്‌ട്രേറ്റിലെ പൊതു ശൗചാലയങ്ങള്‍ മദ്യ കുപ്പികളുടെ സംഭരണ ശാലകളായി മാറിയിട്ട് മാസങ്ങളായി. നിരവധി ശൗചാലയങ്ങള്‍ കുടിച്ചുപേക്ഷിക്കപ്പെട്ട മദ്യക്കുപ്പികള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജോലിസമയങ്ങളില്‍ ഉദ്യോസ്ഥന്മാരുള്‍പ്പെടെ കുടിച്ചുപേക്ഷിക്കപ്പെട്ട മദ്യകുപ്പികളാണിതെന്നും ആക്ഷേപമുണ്ട്.

ദിനം പ്രതി നൂറുകണക്കിന് ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി കയറിയിറങ്ങുന്ന കളക്‌ട്രേറ്റില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. പൊതു ശൗചാലയങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞ് വൃത്തി ഹീനമായി മാറിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. ജില്ലാ കളക്ടറുടെ കണ്ണിന്റെ മുന്നില്‍ തന്നെയാണ് ഈ വൃത്തികേടുകളുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തെത്തുന്ന പലര്‍ക്കും രാവിലെ വന്നാല്‍ ചിലപ്പോള്‍ ഉദ്യോഗസ്ഥന്മാരുടെ തിരക്ക് കാരണം വൈകുന്നേരമേ തിരിച്ച് പോകാന്‍ കഴിയാറുള്ളു. ഈ സമയത്തിനിടയ്‌ക്ക് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കണമെങ്കില്‍ പൊട്ടി പോളിഞ്ഞ വൃത്തി ഹീനമായ ശൗചാലയങ്ങളെ ആശ്രയിക്കാതെ നിര്‍വ്വാഹമില്ല. പ്രായമായവരും സ്ത്രീകളും ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കുമായി വന്ന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുമ്പോള്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനാകാതെ പലപ്പോഴും നട്ടം തിരിയുന്ന അവസ്ഥയാണുള്ളത്. വിവിധ കടലാസുകള്‍ ശരിയാക്കാനായി മലയോര മേഖലയില്‍ നിന്നും മറ്റും മണിക്കുറൂകള്‍ സഞ്ചരിച്ച് കളക്‌ട്രേറ്റിലെത്തുന്ന ഗര്‍ഭിണികളുള്‍പ്പെടെയുള്ള രോഗികളാണ് ഇത് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്.

ശുചിത്വ മിഷന്‍ ജില്ലാ ഓഫീസ്, ആരോഗ്യ വകുപ്പിന്റെ ഓഫീസ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടറുടെ മൂക്കിന്‍ തുമ്പത്തുള്ള ശൗചാലയങ്ങളില്‍ വരെ ആളുകള്‍ക്ക് കയറാനാകാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ ശുചീകരണ വാരമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ വൃന്ദം കാടുകള്‍ വെട്ടി തെളിക്കുകയും അതിന്റെ ഫോട്ടോകളെടുത്ത് മാധ്യമങ്ങള്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്യുന്നത് തകൃതിയായി നടന്ന് കൊണ്ടിരിക്കുകയാണ്. ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്യുന്ന ഓഫീസ് മുറിക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ശൗചാലയങ്ങളുടെ ദുരവസ്ഥ ആരും കാണുന്നില്ല. പൊതു ജനങ്ങള്‍ ഉപയോഗിക്കുന്നത് അങ്ങനെയോക്കെ മതി എന്ന ചിന്താഗതിയാണ് അതിന് കാരണം. പല ദിവസങ്ങളിലും തിരക്ക് കാരണം ഓഫീസ് മുറികള്‍ക്ക് പുറത്തേക്ക് നീളുന്ന ജനങ്ങളുടെ നീണ്ട നിര വൃത്തിഹീനമായ ശൗചാലയങ്ങള്‍ക്ക് മുന്നിലൂടെ നീണ്ട് പോകാറുണ്ട്.

അടച്ചുറപ്പുള്ള വാതിലുകള്‍ പോലുമില്ലാതെ തുറന്ന് ഇട്ടിരിക്കുന്ന പല ശൗചാലയങ്ങളില്‍ നിന്നും പുറത്തേക്ക് വമിക്കുന്നത് മാരകമായ രോഗാണുക്കളാണ്. രോഗാണുക്കള്‍ നിറഞ്ഞ ശൗചാലയത്തില്‍ കയറി രോഗം വരുത്തുന്നതിനേക്കാളും നല്ലത് കയറാതിരുന്നിട്ട് വരുന്ന രോഗം സഹിക്കുന്നതാണെന്ന് ആളുകള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. ശുചികരണ തൊഴിലാളികള്‍ ഉണ്ടെങ്കിലും അവര്‍ രാഷ്‌ട്രീയം കളിച്ച് സംഘടനാ പ്രവര്‍ത്തനങ്ങളുമായി നടക്കുകയല്ലാതെ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറില്ലെന്ന് ഉദ്യോഗസ്ഥന്‍മാര്‍ തന്നെ പറയുന്നു. അറ്റ കുറ്റപ്പണികള്‍ നടത്തേണ്ട പൊതുമരാമത്ത് വകുപ്പാകട്ടെ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലാ പഞ്ചായത്തുള്‍പ്പെടെ ജില്ലാ ഭരണ കൂടത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലെ ശൗചാലയങ്ങളുടെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ മറ്റ് സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതിയെന്തായിരിക്കുമെന്ന് ജനങ്ങള്‍ ചോദിക്കുന്നു. ശൗചാലയങ്ങളുടെ ശോചനീയാവസ്ഥ പലരും നിരവധി തവണ ആരോഗ്യ വകുപ്പിന്റെ ഉള്‍പ്പെടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.

കാസര്‍കോട് കളക്‌ട്രേറ്റിലെ പൊതു ശൗചാലയത്തില്‍ കുടിച്ചുപേക്ഷിക്കപ്പെട്ട മദ്യക്കുപ്പികള്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.