തിരുവനന്തപുരം: ചട്ടമ്പിസ്വാമികളുടെ ജന്മദിനം ജീവകാരുണ്യദിനമായി ദേശീയതലത്തില്‍ ആചരിക്കുമെന്ന് ചട്ടമ്പിസ്വാമി കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് മണക്കാട് ബാബുരാജ്, ജന. സെക്രട്ടറി പെരുന്താന്നി കൃഷ്ണകുമാര്‍, ട്രഷറര്‍ വട്ടമന രാമകൃഷ്ണന്‍നായര്‍ എന്നിവര്‍ അറിയിച്ചു. ആഗസ്റ്റ് 19 മുതല്‍ 25 വരെ പരിസ്ഥിതി സംരക്ഷണവാരം, ഗോമാതാ പൂജ, സ്വാമി തിരുവടികളുടെ ചരിത്രപ്രസിദ്ധമായ ”പട്ടിസദ്യാ” ഓര്‍മ്മ പുതുക്കല്‍, മുതിര്‍ന്ന മുത്തച്ഛനും മുത്തശ്ശിമാര്‍ക്കും ആയുര്‍ ആരോഗ്യപൂജ, സകലകലാ വല്ലഭനായ വിദ്യാധിരാജ സ്വാമികളുടെ പേരില്‍ കലാകാരന്മാരെ പൊന്നാട അണിയിച്ച് ആദരിക്കുന്നു. ജന്മനക്ഷത്രദിവസം 137 നെല്ലി തൈ നടും. സ്വാമി എഴുതിയ പുസ്തകങ്ങളെകുറിച്ച് പ്രഗല്‍ഭന്മാര്‍ വിവിധ കേന്ദ്രങ്ങളില്‍ ക്ലാസ് എടുക്കും. സന്യാസിവര്യന്മാരും രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.
















