Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇടതുപക്ഷ സര്‍ക്കാര്‍ തൊഴില്‍നയം പ്രഖ്യാപിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 10:44 pm IST
inVicharam

കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സമഗ്രമായ തൊഴില്‍നയം ്രപഖ്യാപിക്കണം. കേരളത്തിലെ തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ വിലയിരുത്തി പരിഹാരം കാണുന്നതിനുവേണ്ടി തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകേണ്ടതാണ്.

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച നമ്മുടെ സമ്പദ്‌വ്യവസ്ഥയെത്തന്നെ ബാധിച്ചിരിക്കുന്നു. പരമ്പരാഗത മേഖലയില്‍ പണിയെടുത്ത പതിനായിരങ്ങള്‍ മറ്റ് മേഖലയെ ആശ്രയിക്കേണ്ടുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. പരമ്പരാഗത വ്യവസായങ്ങളായ കള്ളുചെത്ത്, കയര്‍, കശുവണ്ടി, നെയ്‌ത്ത് തുടങ്ങിയവ നാശോന്മുഖമായിരിക്കുന്നു. ഇന്ത്യാ മഹാരാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ തങ്ങളുടെ പരമ്പരാഗത തെഴില്‍മേഖലകള്‍ സര്‍ക്കാര്‍ സഹായത്താല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമ്പോള്‍ കേരളത്തില്‍ യാതൊരു പരിരക്ഷയും ലഭിക്കാതെ ഈ മേഖല തകര്‍ന്നടിഞ്ഞിരിക്കുന്നു.

തമിഴ്‌നാട്ടിലെ നെയ്‌ത്തുമേഖലകളും ഗുജറാത്തിലെ ടെക്‌സ്‌റ്റൈല്‍സ് മേഖലകളും ഇതിന് ഉദാഹരണങ്ങളാണ്. നാളികേരത്തിന്റെ നാടായ കേരളത്തില്‍ കയര്‍, കള്ളുചെത്ത് വ്യവസായങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്നു. നാളികേരത്തെയും അനുബന്ധ വ്യവസായങ്ങളെയും സംരക്ഷിക്കാനുള്ള കേരളത്തിന്റെ ജാഗ്രത കുറവ് പതിനായിരങ്ങളുടെ ഉപജീവനത്തെ തകര്‍ത്തിരിക്കുന്നു. അതിനാല്‍ പരമ്പരാഗത മേഖലയെ സംരക്ഷിക്കാന്‍ പുതിയ സംസ്ഥാനസര്‍ക്കാര്‍ സമഗ്രമായ പദ്ധതികളുമായി ഉടന്‍ രംഗത്തുവരണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നു.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രതിസന്ധി രൂക്ഷമായി മാറിയിരിക്കുന്ന കാലയളവിലാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവുംവലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണംതന്നെ അവതാളത്തിലായിരിക്കുന്ന അവസ്ഥയാണുള്ളത്. തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു പങ്ക് പണിയെടുത്തിട്ടും പെന്‍ഷന്‍ ലഭിക്കാതെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ സമരംചെയ്യേണ്ടിവരുന്ന ഹതഭാഗ്യരായ കേരളത്തിലെ മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഖം ഇടതുപക്ഷ സര്‍ക്കാരിന് ഓര്‍മ്മയുണ്ടാകണം.

കേരളം തൊഴിലാളി പ്രവര്‍ത്തനത്തിന്റെയും തൊഴിലാളി സംരക്ഷണത്തിന്റെയും ഈറ്റില്ലം എന്നു പറയുമ്പോഴും ‘പ്രാഥമിക കൃത്യം’ നിര്‍വഹിക്കാന്‍ സമരംചെയ്യേണ്ടിവന്ന, ടെക്‌സ്‌റ്റൈല്‍ഷോപ്പുകളില്‍ ഇരിക്കാന്‍ വേണ്ടി സമരംചെയ്യേണ്ടിവന്ന സ്ത്രീതൊഴിലാളികളുടെ ദയനീയസ്ഥിതി നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.

കേരളത്തില്‍ നിരവധി തൊഴിലാളി ക്ഷേമനിധികളും ക്ഷേമപദ്ധതികളും ഉണ്ടെങ്കിലും ഒന്നുപോലും തൊഴിലാളികള്‍ക്ക് ഗുണകരമാകുന്നില്ല. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന തുച്ഛമായ പെന്‍ഷന്‍പോലും കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാരുകളാണ് കേരളത്തിലുള്ളത്.

മോട്ടോര്‍ ക്ഷേമനിധിയില്‍ ഓട്ടോറിക്ഷാ തൊഴിലാളി മാസാമാസം അടയ്‌ക്കുന്ന തുക 100 രൂപയാണ്. ഏതാണ്ട് ഒരുവര്‍ഷം 1200 രൂപയാണ് ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധിയില്‍ അടയ്‌ക്കുന്നത്. എന്നാല്‍ ഒരു മോട്ടോര്‍തൊഴിലാളിക്കുപോലും ഇതില്‍നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് സ്‌കീമില്‍ കേവലം 12 രൂപ അടയ്‌ക്കുമ്പോള്‍ 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നു.

അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രയോജനപ്രദമായി ഇഎസ്‌ഐയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. ഓട്ടോറിക്ഷാ തൊഴിലാളികള്‍, ആശവര്‍ക്കര്‍മാര്‍, അംഗണവാടി ജീവനക്കാര്‍, സ്‌കൂളിലെ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവര്‍ തുടങ്ങിയവരെല്ലാം കേന്ദ്രസര്‍ക്കാര്‍ ഇഎസ്‌ഐയുടെ സാമൂഹ്യസുരക്ഷക്കുള്ളില്‍ കൊണ്ടുവന്നിരിക്കുകയാണ്. എന്നാല്‍ ഈ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ല. ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന വയനാടുപോലുള്ള കേരളത്തിലെ ജില്ലകളില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ എത്തിച്ചേര്‍ന്നത് അടുത്തകാലത്താണ്.

ലോകത്തിലെതന്നെ ഏറ്റവുംവലിയ സാമൂഹ്യസുരക്ഷാപദ്ധതിയായ ഇഎസ്‌ഐ കേരളത്തിലെ അസംഘടിത മേഖലക്ക് ലഭ്യമാക്കാന്‍ പുതിയ സംസ്ഥാനസര്‍ക്കാര്‍ വേണ്ടതായ സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുകയാണ്.

മാന്യമായ തൊഴിലും ജീവിക്കാനാവശ്യമായ വേതനവും തുല്യജോലിക്ക് തുല്യവേതനം, തൊഴില്‍നിയമങ്ങളുടെ പൂര്‍ണമായ സംരക്ഷണം, തൊഴില്‍മേഖലയിലെ ചൂഷണം അവസാനിപ്പിക്കല്‍, സ്ത്രീതൊഴിലാളികളുടെ പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍, പരമ്പരാഗത മേഖലയുടെ തകര്‍ച്ച തടയുക, തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ ബിഎംഎസിന്റെ പ്രാതിനിധ്യം ഉറപ്പാക്കുക, കശുവണ്ടി, കയര്‍, ബീഡി, തോട്ടം മേഖല എന്നിവയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥത അസാനിപ്പിച്ച് പുരോഗമനാത്മകമായ പദ്ധതികള്‍ ആരംഭിക്കുക, കരാര്‍വല്‍ക്കരണം പൂര്‍ണമായും ഉപേക്ഷിക്കുക, ആരോഗ്യസംരക്ഷണം, പെന്‍ഷന്‍ റിട്ടയര്‍മെന്റ് ആനുകൂല്യം എന്നിവ എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ലഭ്യമാക്കുക തുടങ്ങിയ തൊഴില്‍ മേഖലയിലെ ആവശ്യങ്ങള്‍ അംഗീകരിച്ച് നല്ലൊരു തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.