ബിഎംഎസ് കഴക്കൂട്ടം മേഖലയില്‍ കുളത്തൂര്‍ ഇന്‍ഫോസിസ് കേന്ദ്രമാക്കി ജോലി ചെയ്യുന്ന ഐഎന്‍ടിയുസിയിലെ തൊഴിലാളികള്‍ ബിഎംഎസില്‍ ചേര്‍ന്നപ്പോള്‍. ജില്ലാ ജോയിന്റ് സെക്രട്ടറി സജി.എസ്.നായര്‍, യൂണിയന്‍ ജില്ലാ സെക്രട്ടറി വിജയകുമാര്‍ സമീപം
തിരുവനന്തപുരം: ബിഎംഎസ് കഴക്കൂട്ടം മേഖലയില്‍ കുളത്തൂര്‍ ഇന്‍ഫോസിസ് കേന്ദ്രമാക്കി പദ്ധതി പ്രദേശത്ത് ജോലി ചെയ്യുന്ന ഐഎന്‍ടിയുസിയിലെ തൊഴിലാളികള്‍ ബിഎംഎസില്‍ ചേര്‍ന്നു. യൂണിന്റെ ഉദ്ഘാടനം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സജി.എസ്.നായര്‍ നിര്‍വഹിച്ചു. തൊഴിലാളികള്‍ക്കുള്ള ഐഡി കാര്‍ഡ് യൂണിയന്‍ ജില്ലാ സെക്രട്ടറി വിജയകുമാര്‍ വിതരണം ചെയ്തു. ബിജെപി കുളത്തൂര്‍ ഏരിയാ സമിതിയംഗം സുശീലന്‍ സംസാരിച്ചു.
















