Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ന് നൈറ്റ് റൈഡേഴ്‌സിന്‌ സണ്‍റൈസേഴ്‌സ് വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 03:06 pm IST
in Cricket

ന്യൂദല്‍ഹി: ഐപിഎല്ലിലെ ആദ്യ എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറില്‍ കളിക്കാം. ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്നവരുമായാണ് രണ്ടാം ക്വാളിഫയര്‍ നടക്കുക. പ്രാഥമിക റൗണ്ടില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും വിജയം കൊല്‍ക്കത്തക്കൊപ്പം നിന്നു. അതിനാല്‍ ഇന്ന് ഈ പരാജയങ്ങള്‍ക്കുള്ള പകരം വീട്ടലും ഒപ്പം രണ്ടാം ക്വാളിഫയറില്‍ കളിക്കാനുള്ള ബര്‍ത്തും ഒപ്പിക്കുകയാണ് സണ്‍റൈസേഴ്‌സിന്റെ ലക്ഷ്യം. മറുവശത്ത് വിജയപരമ്പര തുടരാനുള്ള ശ്രമമാണ് ഗംഭീറും കൂട്ടരും നടത്തുക.

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഇന്ത്യന്‍ താരം ശിഖര്‍ ധവാനും നയിക്കുന്ന ബാറ്റിങ്‌നിര കരുത്തുറ്റതാണ്. ഇരുവരും മികച്ച ഫോമിലാണെന്നതും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് വാര്‍ണര്‍. 14 മത്സരങ്ങളില്‍ നിന്ന് 658 റണ്‍സാണ് വാര്‍ണറുടെ ബാറ്റില്‍ നിന്ന് ഇതുവരെ പിറന്നത്. ധവാന്‍ അടിച്ചുകൂട്ടിയത് 453 റണ്‍സും. എന്നാല്‍ യുവരാജും വില്യംസണും, നമന്‍ ഓജയും ദീപക് ഹൂഡയുമുള്‍പ്പെട്ട മറ്റുള്ളവര്‍ പലപ്പോഴും അവസരത്തിനൊത്തുയരുന്നില്ല എന്നതാണ് അവരെ കുഴപ്പത്തിലാക്കുന്നത്. ഭുവനേശ്വര്‍കുമാര്‍ അടങ്ങിയ ബൗളിങ് നിര ശക്തമാണെങ്കിലും ആശിഷ് നെഹ്‌റയുടെ അഭാവം അവരെ അലട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 14 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാമതാണ് ഭുവനേശ്വര്‍കുമാര്‍. 16 വിക്കറ്റുകളുമായി മുസ്താഫിസൂര്‍ റഹ്മാനും മിന്നുന്ന ഫോമില്‍. 12 വിക്കറ്റുകള്‍ വീഴ്‌ത്തിയ ബരിന്ദര്‍ സരണും 9 കളികളില്‍ നിന്ന് 11 വിക്കറ്റ് വീഴ്‌ത്തിയ അശോക് ദിന്‍ഡയും മികച്ച ഫോമില്‍.

റോബിന്‍ ഉത്തപ്പയും ക്യാപ്റ്റന്‍ ഗംഭീറും ഉള്‍പ്പെടുന്ന നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് നിര കരുത്തുറ്റതുതന്നെ. കഴിഞ്ഞ 14 മത്സരങ്ങളില്‍ നിന്ന് ഗംഭീര്‍ 473 റണ്‍സും ഉത്തപ്പ 383 റണ്‍സും അടിച്ചുകൂട്ടി. മനീഷ് പാണ്ഡെയും കഴിഞ്ഞ കൡയില്‍ മിന്നിത്തിളങ്ങിയ യൂസഫ് പഠാനും ഏത് ബൗളര്‍മാരെയും തച്ചുതകര്‍ക്കാന്‍ കെല്പുള്ളവര്‍. ഇവര്‍ക്കൊപ്പം കോളിന്‍ മണ്‍റോ കൂടി ഫോമിലേക്കുയര്‍ന്നാല്‍ സണ്‍റൈസേഴ്‌സ് വിഷമിക്കും. ഷാക്കിബ് അല്‍ ഹസ്സന്‍ എന്ന ഓള്‍ റൗണ്ടറും കൂടി ചേരുമ്പോള്‍ ടീം സര്‍വ്വസജ്ജം. ജാസണ്‍ ഹോള്‍ഡറും സുനില്‍ നരെയ്‌നും കുല്‍ദീപ് യാദവും ഉള്‍പ്പെടുന്ന ബൗളര്‍മാരും മികച്ച ഫോമില്‍. എന്തായാലും ഫൈനലില്‍ ഇടംപിടിക്കണമെങ്കില്‍ ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യം. അതുകൊണ്ടുതന്നെ ജീവന്മരണപോരാട്ടമായിരിക്കും ഇന്ന് അരങ്ങേറുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

World

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.