പാറാശ്ശാല: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍. ചെങ്കവിള ഭൂതത്ത തരിശ് വീട്ടില്‍ വിഷ്ണു (19) ആണ് പിടിയിലായത്. 21 ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം.
യുവാവിന്റെ വീടിന് സമീപത്തെ വീട്ടില്‍ കയറി കതക് തുറക്കാന്‍ ആവശ്യപ്പെടുമ്പോള്‍ തുറക്കാത്തതുകാരണം ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് 24 വയസ്സുകാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മ പൊഴിയൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്രതികുറ്റം സമ്മതിച്ചു.
പൊഴിയൂര്‍ എസ്.ഐ. സുധീറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
















