കൊച്ചി: കൊച്ചി തുറമുഖ സംരക്ഷണത്തിന് രാഷ്‌ട്രീയ ഭേദമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് എറണാകുളം മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി എന്‍ കെ മോഹന്‍ദാസ്. നിലവില്‍ തൊഴിലാളികള്‍ക്കുള്ള ആശങ്ക പരിഹരിക്കും. കൊച്ചി തുറമുഖത്തിന് കൂടുതല്‍ ഇടപാടുകള്‍ ഉണ്ടാകുന്നതിന് സമ്മര്‍ദ്ദം ചെലുത്തും. മദര്‍ ഷിപ്പുകള്‍ കൊച്ചി തുറമുഖത്ത് എത്തുന്നതിന് സൗകര്യമൊരുക്കുമെന്നും എന്‍ കെ മോഹന്‍ദാസ് പറഞ്ഞു.
പ്രചാരണത്തിനിടെ തുറമുഖ തൊഴിലാളികളുടെ പരാതികള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊച്ചി നാവികസേന വിമാനത്താവളത്തില്‍ സ്വീകരിച്ച ശേഷം ചേരാനെല്ലൂരില്‍ മോഹന്‍ദാസ് പദയാത്ര നടത്തി. കുന്നുംപുറത്ത് നിന്നാരംഭിച്ച പദയാത്ര ചിറ്റൂര്‍ പള്ളിക്ക് സമീപം സമാപിച്ചു. ഇരുപത്തഞ്ചോളം കേന്ദ്രങ്ങളില്‍ പദയാത്രയ്‌ക്ക് സ്വീകരണം നല്‍കി. രാഷ്‌ട്രീയ നിലപാട് നോക്കാതെ ചേരാനെല്ലൂര്‍ മേഖലയുടെ വികസനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് സ്ഥാനാര്‍ഥി ഉറപ്പ് നല്‍കി. വികസന കാര്യങ്ങളില്‍ രാഷ്‌ട്രീയ വിവേചനം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തില്‍ നടന്ന കുടുംബസംഗമത്തിലും മോഹന്‍ദാസ് പങ്കെടുത്തു. കെ എസ് സുരേഷ്‌കുമാര്‍, അഡ്വ. കെ എസ് ഷൈജു, സി ജി രാജഗോപാല്‍ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.
















