Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 11:16 pm IST
inKerala

തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ സമുഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും ചെയ്ത അനില്‍ മുഹമ്മദിന്റെ സസ്പന്‍ഷന്‍ പിന്‍വലിച്ച സംഭവത്തിന് പിന്നില്‍ ഉന്നത രാഷ്‌ട്രീയ സ്വാധീനമെന്ന് ആരോപണം. പോലീസില്‍ ഉള്‍പ്പെടെ നിരവധി പരാതികള്‍ നിലനില്‍ക്കെയാണ് നടപടി പിന്‍വലിച്ചത്. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഉന്നത രാഷ്‌ട്രീയ നേതാക്കളുടെ ശക്തമായ പിന്തുണയാണ് അനില്‍ മുഹമ്മദിന് ലഭിച്ചതെന്നാണ് വിവരം.

പിരിച്ചുവിടാന്‍ വ്യവസായ വകുപ്പ് സ്‌പെഷല്‍ ഓഫീസര്‍ ശിപാര്‍ശ ചെയ്ത കെഎംഎംഎല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലെ കമ്മ്യൂണിറ്റി ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മാനേജരായ അനില്‍ മുഹമ്മദിനെ സസ്‌പെന്‍ഷന്‍ ഒഴിവാക്കി സര്‍വീസില്‍ തിരിച്ചെടുത്തതിന് പിന്നാലെ ചട്ടം ലംഘിച്ച് എജിഎം ആയി സ്ഥാനക്കയറ്റവും നല്‍കി സര്‍ക്കാര്‍.

സ്‌പെഷല്‍ കാറ്റഗറി വഴി വരുന്ന ഉദ്യോഗസ്ഥന് മാനേജര്‍ റാങ്ക് വരെയുള്ള സ്ഥാനക്കയറ്റത്തിനേ അര്‍ഹതയുള്ളൂ എന്നിരിക്കെയാണ്, ചട്ടം ലംഘിച്ച് അനില്‍ മുഹമ്മദിനെ കഴിഞ്ഞ 24ന് അസി. ജനറല്‍ മാനേജര്‍ (സിഡി/പിആര്‍) ആയി നിയമിച്ചത്. 15 മാസമായി സസ്‌പെന്‍ഷനിലായിരുന്ന അനില്‍ മുഹമ്മദ് സര്‍ക്കാരിലെ ചിലരുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടിനാണ് സര്‍വീസില്‍ തിരിച്ചെത്തുന്നത്. ഇതിനുപിന്നാലെ കെഎംഎംഎല്‍ എംഡി പ്രദീപ് കുമാര്‍ രാജിവച്ചിരുന്നു. കഴിഞ്ഞ 15ന് ജോ. ജനറല്‍ മാനേജര്‍ മണിക്കുട്ടനെ കെഎംഎംഎല്‍ എംഡിയായി വ്യവസായ വകുപ്പ് നിയമിച്ചു. ഇതിനു പിന്നാലെയാണ് അനില്‍ മുഹമ്മദിനെ എജിഎമ്മായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന കുറ്റം സസ്പന്‍ഷന്‍ കാലത്തും ആവര്‍ത്തിച്ചിട്ടും, ആഭ്യന്തര അന്വേഷണ കമ്മിഷന്‍ വ്യവസായ വകുപ്പ് സ്‌പെഷല്‍ ഓഫീസര്‍ കണ്ടെത്തിയ എല്ലാ കുറ്റങ്ങള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. കഴിഞ്ഞ മേയ് 21ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ദിവസം നിയമസഭയിലെത്തിയ അനില്‍ മുഹമ്മദ് ചില മന്ത്രിമാരെ കണ്ടിരുന്നു. തുടര്‍ന്ന് വ്യവസായ വകുപ്പിലെ ഉന്നതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെ മേയ് 25ന് കമ്പനി നിയോഗിച്ച അഭിഭാഷകന്‍ അനില്‍ മുഹമ്മദിന്
ക്ലീന്‍ ചീറ്റ് നല്‍കി കെഎംഎംഎല്‍ എംഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

തുടര്‍ന്നുണ്ടായ കനത്ത സമ്മര്‍ദങ്ങളെത്തുടര്‍ന്ന് എംഡി ഈ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ജൂണ്‍ എട്ടിന് സസ്പന്‍ഷന്‍ പിന്‍വലിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ എംഡിയായി അദ്ദേഹത്തെ നിയമിക്കാന്‍ അണിയറ നീക്കങ്ങള്‍ നടന്നെങ്കിലും പിന്നീട് അത് വഴിമാറിപ്പോവുകയായിരുന്നു.

 

Tags: communal hatredVideo inciting religious discordAnil Muhammad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിപ്പു സുല്‍ത്താനെ അധിക്ഷേപിച്ച് പോസ്റ്റര്‍; കര്‍ണ്ണാടകയിലെ ബെല്‍ഗാവിയില്‍ സംഘര്‍ഷാവസ്ഥ

Article

ഹിന്ദു കുട്ടിയുടെ കണ്ണീരിന്റെ വില ശിവന്‍കുട്ടി കണ്ടില്ലേ?

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.