കൊച്ചി: വരുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ഘടകമായി എന്‍ഡിഎ സഖ്യം മാറുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ . എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും കോണ്‍ഗ്രസും അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയം നടത്തുകയാണെന്നും എ.എന്‍.രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. എന്‍ഡിഎ ജയിക്കാന്‍ സാധ്യത ഉള്ള മണ്ഡലങ്ങളിലെല്ലാം അവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്.
വ്യക്തമായ ദിശാബോധത്തിന്റെ അടിസ്ഥാനത്തിലുള്ള വികസനരേഖയാണ് എന്‍ഡിഎക്കുള്ളത്. പ്രധാനമന്ത്രിയുടെ വികസനനയങ്ങള്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിച്ചു. യുവാക്കള്‍ക്കിടയില്‍ വലിയമാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞുവെന്നും എ.എന്‍.രാധാകൃഷ്ണന്‍ വ്യക്തമാക്കി. ബിജെപിക്കെതിരെ വി.എം.സുധീരന്‍ നടത്തുന്ന പ്രസ്താവനകള്‍ അപഹാസ്യമാണെന്നും, കോണ്‍ഗ്രസ്- കമ്മ്യൂണിസ്റ്റ് ആസൂത്രിതമായ ആരോപണങ്ങളാണ് നടക്കുന്നതെന്നും എ.എന്‍.രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.
















