കൊച്ചി: വടുതല,പച്ചാളം ഭാഗത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുമെന്ന് ബി ജെ പി സ്ഥാനാര്‍ഥി എന്‍ കെ മോഹന്‍ദാസ്. ചിറ്റൂര്‍ റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കും. വടുതല പേരണ്ടൂര്‍ പാലം നിര്‍മാണത്തിന് സമ്മര്‍ദ്ദം ചെലുത്തുമെന്നും സ്ഥാനാര്‍ഥി പറഞ്ഞു. മേഖലയില്‍ സമ്പര്‍ക്ക് പരിപാടിക്കെത്തിയതായിരുന്നു അദ്ദേഹം.
മെട്രോനഗരം എന്നറിയപ്പെടുന്ന കൊച്ചിയില്‍ ഇപ്പോഴും യന്ത്രവത്ക്കൃതമല്ലാത്ത റയില്‍വേ ഗേറ്റുകള്‍ ഉണ്ടെന്നത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.വടുതല ഗേറ്റ് സന്ദര്‍ശിച്ച ശേഷമായിരുന്നു സ്ഥാനാര്‍ഥിയുടെ പ്രതികരണം.
ചിറ്റൂരും സമീപത്തെ താന്തോണിത്തുരുത്ത് ഉള്‍പ്പെടെയുള്ള ദ്വീപുകള്‍ ബന്ധിപ്പിച്ച് വികസനം കൊണ്ടുവരും. വടുതല പള്ളിക്കാവ് ക്ഷേത്രത്തിലെ അഷ്ടബന്ധ കലശത്തില്‍ മോഹന്‍ദാസ് പങ്കെടുത്തു. വടുതല എസ് എന്‍ ഡി പി ശാഖാ യോഗം ഓഫീസ് സന്ദര്‍ശിച്ചു. ഭാരവാഹികളായ പ്രകാശന്‍, സുരേഷ്, മനോജ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. റിട്ട.അധ്യാപകന്‍ കീരമ്പാടം ആന്റണി ജോസിന്റെ കുള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കി. അയ്യപ്പന്‍കാവില്‍ ബി ഡി ജെ എസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
കെ.എസ്. സുരേഷ്‌കുമാര്‍ നേതൃത്വം നല്‍കി. അഡ്വ.കേശവന്‍ കുട്ടി, അമിത സുമോദ്, ടി.എസ്. ബിനു പ്രസാദ്, ഗില്‍ബര്‍ട്ട് വാസ്, സി.ജി. രാജഗോപാല്‍, സെന്തില്‍ നാഥ്, ഷൈജു പി.ആര്‍., പ്രമോദ്, അനുദാസ് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
















