Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വോട്ട് മാറ്റത്തിനെന്നുറപ്പിച്ച് ബേപ്പൂരിലെ വോട്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2016, 04:04 pm IST
inKozhikode

ബേപ്പൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ.പി. പ്രകാശ്ബാബു ഫറോക്ക് മലബാര്‍ ടൈല്‍സ്
ഓട്ടുകമ്പനി ജീവനക്കാരോട് വോട്ടഭ്യര്‍ത്ഥിക്കുന്നു

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ഉരു വഴി ഓടുകള്‍ കടല്‍ കടന്നുവെന്നത് ഇന്ന് ചരിത്രം. നിലയ്‌ക്കാതെ പ്രവര്‍ത്തിച്ചിരുന്ന യന്ത്രങ്ങള്‍ ഫറോക്കിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ മനസ്സില്‍ തെളിമയാര്‍ന്ന ഓര്‍മ്മമാത്രം, കാലം മാറി കഥയും. തൊഴിലാളികള്‍ക്കൊപ്പം നിന്നവര്‍ ഇന്ന് മുതലാളിമാര്‍ക്കൊപ്പമായി. തൊഴിലാളിയ്‌ക്കാകട്ടെ ഇന്നും കൂട്ടിന് കഷ്ടപ്പാട് മാത്രം.

ഓടു വ്യവസായം മാത്രമല്ല ഫറോക്കിലെയും ബേപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയുമെല്ലാം പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മറ്റു മേഖലകളിലേക്ക് ചേക്കേറുകയാണ് പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍. വോട്ടുവാങ്ങി അധികാരത്തിലേറിയവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകുകയായിരുന്നു അവരെന്ന് ഇന്ന് ഈ തൊഴിലാളികള്‍ തിരിച്ചറിയുന്നു. മാറ്റം വേണമെന്ന് അവര്‍ക്കറിയാം, മാറാതിരിക്കാനാവില്ല. തങ്ങളുടെ ജീവിതം ഇതുവരെ ഇങ്ങനെയൊക്കെയായി, തങ്ങളുടെ മക്കള്‍ എങ്കിലും കരകയറണം. ഈ ദു:സ്ഥിതി അവര്‍ക്കുണ്ടാകരുത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ വോട്ട് മാറ്റത്തിനായിരിക്കണമെന്ന് അവര്‍ ഉറപ്പിച്ചുകഴിഞ്ഞു.

ബേപ്പൂര്‍ മണ്ഡലത്തില്‍ മാറ്റത്തിനായ് വോട്ടു തേടുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ.പി. പ്രകാശ്ബാബു. ഇടതും വലതും മുന്നണികള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചെങ്കിലും മണ്ഡലത്തിലെ സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ പുരോഗതി ഉണ്ടാക്കാനായിട്ടില്ലെന്ന് ജനം തിരിച്ചറിഞ്ഞതായി ഇതുവരെയുള്ള പര്യടനത്തില്‍ നിന്ന് മനസ്സിലായെന്ന് അദ്ദേഹം പറയുന്നു. കടന്നുചെന്ന വീടുകളില്‍ നിന്നെല്ലാം ലഭിച്ച പിന്തുണ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ്. രാഷ്‌ട്രീയത്തെക്കാള്‍ വലുതാണ് വികസനമെന്ന് ബേപ്പൂരിലെ വോട്ടര്‍മാര്‍ മനസ്സിലാക്കികഴിഞ്ഞു. രണ്ടു വര്‍ഷം കൊണ്ട് കേന്ദ്രത്തിലെ മോദി സര്‍ക്കാ ര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും ജനക്ഷേമപദ്ധതികളുമാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെക്കുന്നത്. മണ്ഡലത്തിലെ മുക്കാല്‍ ഭാഗം വോട്ടര്‍മാരെയും നേരില്‍കണ്ടു. മുഴുവന്‍ വോട്ടര്‍മാരെയും നേരില്‍കണ്ട് വോട്ടു ചോദിക്കാനാണ് ശ്രമിക്കുന്നത്. വികസനത്തിന്, മാറ്റത്തിനുവേണ്ടിയാണ് വോട്ടു ചോദിക്കുന്നതെന്നും അഡ്വ.കെ.പി. പ്രകാശ്ബാബു പറഞ്ഞു.

ഇന്നലെ രാവിലെ കുണ്ടായിത്തോട് തെക്കേകുറ്റി ഭാഗത്തെ വീടുകളില്‍ അഡ്വ. കെ.പി. പ്രകാശ്ബാബുവും ബിജെപി പ്രവര്‍ത്തകരും വോട്ടഭ്യര്‍ത്ഥിച്ച് പര്യടനം നടത്തി. വീടിന്റെ വാതിലുകള്‍ തുറക്കപ്പെട്ടതിനൊപ്പം തുറന്നത് പലരുടെയും മനസ്സിന്റെ വാതിലുകളും കൂടിയായിരുന്നു. പരാതികളും ദു:ഖങ്ങളുമെല്ലാം അവര്‍ സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ വെച്ചു. വോട്ടു വാങ്ങിപ്പോയവര്‍ പിന്നെ ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്നായിരുന്നു ഒരു വീട്ടമ്മയുടെ പ്രതികരണം. എന്നാല്‍ തങ്ങള്‍ അങ്ങനെയാവില്ലെന്ന് പ്രകാശ് ബാബു മറുപടി നല്‍കി. ബേപ്പൂരിലും മാറ്റം വേണമെന്നും മാറ്റത്തിനായിരിക്കും തന്റെ വോട്ടെന്നും ശ്രീവത്സത്തില്‍ എം. വേണുഗോപാലന്‍ പറഞ്ഞു. വീടുകള്‍ കയറി വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടയിലാണ് അടുത്ത ഒരു വീട്ടില്‍ മരണം നടന്നതായി പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. പ്രചാരണം പാതിവഴിയില്‍ നിര്‍ത്തി മരണവീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

അപ്പോഴേയ്‌ക്കും ഉച്ചയായി നേരെ ഫറോക്കിലെ മലബാര്‍ ടൈല്‍സ് ഓട്ടുകമ്പനിയിലേക്ക്. ഓട്ടുകമ്പനി തൊഴിലാളികളെ ഓരോരുത്തരെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ പ്രകാശ്ബാബു പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പരിഹരിക്കുന്നതിനായി ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി. ഏകദേശം ഒരു മണിക്കൂറോളം അദ്ദേഹം കമ്പനിയില്‍ ചെലവഴിച്ചു. മേലേടത്ത് ഗിരീഷ്, കെ.പി. വേലായുധന്‍, വിശ്വന്‍ ഇളയേടത്ത്, കെ. സുനില്‍, എം. രാമകൃഷ്ണന്‍, കിഷന്‍ ഇളയേടത്ത്, പി. അരവിന്ദന്‍ തുടങ്ങിയവര്‍ പ്രകാശ്ബാബുവിനൊപ്പമുണ്ടായിരുന്നു.

അതുകഴിഞ്ഞ് നേരെ ബിജെപി പ്രവര്‍ത്തകനായ വിശ്വന്‍ ഇളയേടത്തിന്റെ വീട്ടിലേക്ക്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം അവിടെ നിന്ന് ഉച്ചഭക്ഷണം കഴിച്ച് വീണ്ടും പ്രചാരണത്തിലേക്ക്. ഉച്ചയ്‌ക്ക് ശേഷം ചെറുവണ്ണൂര്‍ ഏരിയയിലെ കണ്ണാട്ടിക്കുളം, പാലാറ്റിപ്പാടം, കൊളത്തറ, റഹ്മാന്‍ ബസാര്‍, കുണ്ടായിത്തോട്, മധുരബസാര്‍, ആമാംകുനി വയല്‍ എന്നിവിടങ്ങളിലും പ്രകാശ് ബാബു പര്യടനം നടത്തി. വൈകീട്ട് ചെറുവണ്ണൂര്‍ അങ്ങാടിയില്‍ നല്‍കിയ സ്വീകരണത്തോടെ ഇന്നലത്തെ പര്യടനം സമാപിച്ചു. ഫറോക്ക് വ്യാപാരഭവനില്‍ നടന്ന ബിഡിജെഎസ് കണ്‍വെന്‍ഷനിലും അഡ്വ. കെ.പി. പ്രകാശ്ബാബു പങ്കെടുത്തു.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം… ഓട്ടുകമ്പനി തൊഴിലാളികളുടെ പരാതി കേള്‍ക്കുന്ന അഡ്വ. കെ.പി. പ്രകാശ്ബാബു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.