എന്തുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കാത്ത ഉത്തര്‍ പ്രദേശിലേയും കേരളത്തിലേയും ത്രിപുരയിലേയും ബംഗാളിലേയും ദല്‍ഹിയിലേയും സംഭവങ്ങള്‍ ബിജെപിക്കുമേല്‍ കെട്ടിവയ്‌ക്കുന്നു? എന്തുകൊണ്ട് സി.കെ. ജാനുവിനെപോലുള്ള കരുത്തുറ്റ ആദിവാസി നേതാവ്, ബാദുഷ തങ്ങള്‍ എന്നിവര്‍ ബിജെപിയുടെ വികസന കാഴ്ചപാടുകള്‍ അംഗീകരിക്കുന്നു! വര്‍ഗീയത അല്ലാതെ വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല? നരേന്ദ്ര മോദി വന്നാല്‍ മുസഌങ്ങള്‍ക്ക് ഭീഷണി എന്ന വര്‍ഗീയ വിഷം ചീറ്റിയ കമ്മ്യൂണിസ്റ്റുകാര്‍, കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ എന്തുകൊണ്ട് നിശബ്ദരായി? നിങ്ങള്‍ ചിന്തിക്കൂ. നമുക്കൊത്തുചേരാം നമ്മുടെ നാടിനായ്, നമ്മുടെ വരുംതലമുറക്കായ്, വികസനത്തിനായി, നന്മക്കായി. മടുത്തു യുഡിഎഫ്, എല്‍ഡിഎഫ് അഡ്ജസ്റ്റ്‌മെന്റ് ഭരണം. വേണം പുതിയൊരു പ്രതീക്ഷ. മാറ്റത്തിന് ഒരു വോട്ട്, ബിജെപിക്കൊരു വോട്ട്.
റഹാന മൊയ്ദീന്‍
കേരളത്തിലെ മാധ്യമങ്ങളെ തുറന്നുകാട്ടുക. കനയ്യ കുമാറിന്റെ വാര്‍ത്തകള്‍വരെ ലൈവ് കൊടുക്കുന്ന കേരളത്തിലെ ചാനലുകള്‍ രണ്ടുദിവസം ആയി കോണ്‍ഗ്രസിന്റെ പ്രധാനനേതാക്കളെല്ലാം ഉള്‍പ്പെട്ട ഹേലികോപ്റ്റര്‍ അഴിമതി വാര്‍ത്തകള്‍ മലയാളികളില്‍ എത്തിക്കാതെ അതിനെ തമസ്‌കരിക്കുന്നു. എന്തുകൊണ്ട്? സോണിയ ‘ഗണ്ടി’ അഴിമതി നടത്തിയാല്‍ അത് കുഴപ്പം ഇല്ല എന്നാണോ ഇവിടുത്തെ മാധ്യമങ്ങള്‍ കരുതുന്നത്? എന്തുകൊണ്ട് സിപിഎം ഒരക്ഷരം ഈ അഴിമതിയെക്കുറിച്ച് മിണ്ടുന്നില്ല? ബംഗാളില്‍ അഴിമതിയില്‍ കുളിച്ച സോണിയതന്നെ സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കുന്നു. അഴിമതി പുറത്തുവന്നിട്ടും അധികാരം മാത്രം നോക്കുന്ന സിപിഎം പറഞ്ഞില്ല, അഴിമതി കോണ്‍ഗ്രസിന്റെ വോട്ടുവേണ്ട എന്ന്.
സജേഷ് കാഞ്ഞിരത്ത്
















