Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചഭൂതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 09:36 pm IST
in Samskriti

ജ്ഞാനികള്‍ സ്ഥൂലം, സൂക്ഷ്മം, എന്നിങ്ങനെ പരമാത്മാവിന് ഭേദം കല്‍പിച്ചിരിക്കുന്നു. നിരാകാരവും ജ്ഞാനരൂപവുമാണ് സൂക്ഷ്മം. പരമാത്മാവിന്റെ സൂക്ഷ്മശരീരം എന്നറിയപ്പെടുന്നത് ഇതാണ്. എന്റെയീ സൂക്ഷ്മദേഹത്തെ ‘സൂത്രം’ എന്നാണു ജ്ഞാനികള്‍ വിളിക്കുന്നത്. എന്നാല്‍ സാധകന് ധ്യാനിക്കാന്‍ സ്ഥൂലരൂപം തന്നെ വേണം. നാരദാ, ഇനി പരമാത്മാവിന്റെ, അതായത് ബ്രഹ്മത്തിന്റെ സ്ഥൂലശരീരത്തെപ്പറ്റി പറയാം. സൂക്ഷ്മങ്ങളായ ഭൂതങ്ങള്‍ തന്മാത്രകളെപ്പറ്റി നേരത്തെ പറഞ്ഞുവല്ലോ.

ഈ അഞ്ചു തന്മാത്രകള്‍ പഞ്ചീകരിച്ചാണ് പഞ്ചഭൂതങ്ങളും തദ്വാരാ ശരീരവും ഉണ്ടാവുന്നത്. പഞ്ചീകരണം എന്നാല്‍ എന്തെന്ന് അറിയാന്‍ ആദ്യം ജലതന്‍മാത്രയായ ‘രസം’ നിന്റെ സങ്കല്‍പ്പത്തില്‍ കൊണ്ടുവരിക. അതിന്റെ പകുതി എടുത്ത്, ഒരു പാതിയെ ജലമായി കരുതുക. മറ്റുള്ള ഭൂതങ്ങളെയും ഇപ്രകാരം രണ്ടായി വിഭജിക്കുക. ആ ഭൂതങ്ങളെയും ഓരോരോ പാതി ഭാഗം കൊണ്ട് വായു, ആകാശം, അഗ്‌നി, ഭൂമി എന്നിവയെ സങ്കല്‍പ്പിച്ചു വയ്‌ക്കുക. എല്ലാ ഭൂതങ്ങളിലെയും ബാക്കിയായ പാതി ഭാഗം ഓരോന്നും വീണ്ടും നാലായി വിഭജിക്കുക. ഈ നാലുഭാഗങ്ങള്‍ മറ്റു ഭൂതങ്ങള്‍ക്കായി വിഭജിച്ചു നല്‍കുക.

ഉദാഹരണത്തിന് ജലത്തിന്റെ പാതി തന്മാത്രയോടു കൂടി വായു, ആകാശം, അഗ്‌നി, ഭൂമി എന്നിവയുടെ തന്മാത്രകളുടെ പകുതിയുടെ നാലില്‍ ഒന്ന് വീതം ചേര്‍ക്കുക. അപ്പോള്‍ ജലതന്മാത്രയുടെ പകുതിയും, മറ്റു തന്മാത്രകളുടെ എട്ടില്‍ ഒരുഭാഗം ചേര്‍ന്നുള്ള പകുതിയും (നാല് എട്ടിലൊന്നു ഭാഗങ്ങള്‍ ചേര്‍ന്നാല്‍ പകുതി ആയല്ലോ) ചേര്‍ക്കുമ്പോള്‍ ജലം എന്ന പഞ്ചഭൂതം, ഒരു മുഴുവന്‍ തന്മാത്രയായി സംജാതമാവുന്നു. ഇങ്ങനെ മറ്റു ഭൂതങ്ങളും ഉണ്ടാവുകയാണ്. അതായത് പഞ്ചഭൂതങ്ങള്‍ ഓരോന്നിലും മറ്റു ഭൂതങ്ങളുടെ തന്മാത്രകളും വിലീനമാണ്. പഞ്ചഭൂതങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാണ് ചൈതന്യവത്തായ പ്രാണിദേഹം ഉണ്ടാവുന്നത്. ചൈതന്യം പ്രഭാസിക്കുമ്പോള്‍ അഹംബുദ്ധി ജനിക്കുന്നു. ഈ ചൈതന്യത്തെ ആദിനാരായണന്‍, ദേവന്‍, ഭഗവാന്‍ എന്നെല്ലാം നാം വിളിക്കുന്നു.

പഞ്ചഭൂതങ്ങള്‍ ഘനീഭവിച്ചു സ്പഷ്ടമാകുമ്പോള്‍ അവയുടെ ഗുണങ്ങള്‍ക്കും ഒന്നിനൊന്നു വര്‍ദ്ധനവും ദൃഢതയും കൈവരുന്നു. ആകാശത്തിന് ശബ്ദം എന്ന ഒരു ഗുണമേയുള്ളൂ. വായുവിനു ശബ്ദം, സ്പര്‍ശം എന്നീ രണ്ടു ഗുണങ്ങള്‍. അഗ്‌നിക്ക് ശബ്ദം, സ്പര്‍ശം, രൂപം, ഇങ്ങിനെ മൂന്ന് ഗുണങ്ങള്‍ ഉണ്ട്. ജലത്തിന് ശബ്ദം, സ്പര്‍ശം, രൂപം, രസം എന്നിവയാണ് ഗുണങ്ങള്‍. ഭൂമിക്കാകട്ടെ ശബ്ദം, സ്പര്‍ശം, രൂപം, രസം എന്നിവയെക്കൂടാതെ ഗന്ധം എന്ന ഗുണം കൂടിയുണ്ട്. ഈ അഞ്ചു ഭൂതങ്ങളും ചേര്‍ന്നുള്ള സംഘാതമാണ് ബ്രഹ്മാണ്ഡം. ബ്രഹ്മാണ്ഡത്തിന്റെ അംശങ്ങളായുള്ള ജീവജാലങ്ങള്‍ വികസ്വരമായിരിക്കുന്നത് എണ്‍പത്തിനാല് ലക്ഷം ജീവജാതികളായിട്ടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

പുതിയ വാര്‍ത്തകള്‍

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.