ധാക്ക: ബംഗഌദേശില്‍ പ്രൊഫ. റിസാവുള്‍ കരീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്ലാമിക മത വിദ്യാര്‍ഥി അറസ്റ്റില്‍. രാജഷാഹിയില്‍, വീട്ടില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു പോകുകയായിരുന്ന 58കാരനായ ഇംഗഌഷ് പ്രൊഫസറെ തലയറുത്തു കൊല്ലുകയായിരുന്നു.
ഇസ്ലാമി ഛാത്ര ഷിബിര്‍ എന്ന സംഘടനയുടെ അംഗമാണ് ഇയാള്‍.
ഈ സംഘടന ജമായത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയാണ്. 21 കാരനായ ഇയാളാണ് കൊലയ്‌ക്കു പിന്നിലെന്ന് കരുതുന്നു. പോലീസ് പറഞ്ഞു. ഇസ്ലാമിസ്റ്റുകള്‍ വധിക്കുന്ന നാലാമത്തെ പ്രൊഫസറാണ് ഇദ്ദേഹം. ഇവര്‍ക്കു പുറമേ രണ്ട് മതേതര ബ്‌ളോഗ് എഴുത്തുകാരെയും ഒരു പ്രസാധകനെയും ഇസഌമിസ്റ്റുകള്‍ വധിച്ചിരുന്നു.
















