Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

​അ​പ​മാ​നി​ക്ക​പ്പെ​ട്ട​ത് മു​സ്ലിം​ സ​മൂ​ഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2016, 09:08 pm IST
inVicharam

2004 ഫെബ്രുവരിയില്‍ കശ്മീര്‍ പോലീസ് എഹ്‌സാന്‍ ഇലാഹി എന്ന ലഷ്‌കര്‍ ഭീകരനെ വെടിവെച്ചു കൊന്നിരുന്നു. ഇലാഹിയില്‍ നിന്നും ലഭിച്ച ചില കത്തുകളിലെ വിവരങ്ങളാണ് അഹമ്മദാബാദിലെ ഒരു വക്കീലിലേക്കും അവിടെനിന്നും ലഷ്‌കറിന്റെ പദ്ധതി പൊളിക്കുന്നതിലേക്കും സുരക്ഷാ ഏജന്‍സികളെ നയിച്ചത്. ഈവിവരങ്ങളാണ് പിന്നീട് അതിവിദഗ്ധമായി ‘കേട്ടുകേള്‍വിയായി’ മാറിയത് അല്ലെങ്കില്‍ മാറ്റിയെടുത്തത്.

അടുത്ത ചോദ്യം വിവരം കിട്ടിയാല്‍ ഉടനെ വെടിവെച്ചു കൊല്ലണോ? ഭീകരര്‍ക്ക് മനുഷ്യാവകാശമില്ലേ? എന്നാണ്.

ശരിയാണ്. ഭീകരര്‍ക്കും കുറ്റവാളികള്‍ക്കും എല്ലാം മനുഷ്യാവകാശമുണ്ട്. പക്ഷെ അതിനുള്ള ഉത്തരങ്ങള്‍ നല്കുന്നതിന് മുന്‍പ് ഇത്ര കൃത്യമായ വിവരങ്ങള്‍ നല്കിയ കേന്ദ്ര സര്‍ക്കാര്‍ ഈ ഭീകരരെ പിടിക്കാന്‍ എന്ത് ചെയ്തു? എങ്ങനെയാണ് അവര്‍ മരിച്ചത്? കുറ്റം മുഴുവനും ഗുജറാത്ത് പോലീസിന്റെ തലയിലായത്?

രാജ്യവും, ജനാധിപത്യവും, നിയമവും ഒന്നുമല്ല, മറിച്ച് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ നെറികേടിന്റെ ഏറ്റവും വൃത്തികെട്ട ചിത്രമാണ് ഇവിടെ തെളിയുന്നത്.

നരേന്ദ്ര മോദിയെ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ. ഞങ്ങള്‍ വിവരം നല്‍കിയിരുന്നല്ലോ. ഒരു രാഷ്‌ട്രീയ എതിരാളി ഇല്ലാതായതില്‍ സന്തോഷിക്കാം. കുറ്റം സംസ്ഥാന പോലീസിന്റെ തലയിലാവും. അപ്പോള്‍ കൈ കഴുകാം. ഇനി, അഥവാ ഭീകരര്‍ കൊല്ലപ്പെട്ടാലോ? അതും സംസ്ഥാന പോലീസിന്റെ തലയില്‍ കെട്ടിവയ്‌ക്കാം. ഇതില്‍ രണ്ടാമത് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ഭാരതീയ ജനതയെത്തന്നെ രണ്ടു ചേരിയിലാക്കി സാമുദായിക ലഹളകള്‍ക്ക് വരെ കാരണമായിത്തീര്‍ന്നേക്കാമായിരുന്ന ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

ഇനി അല്പം പ്രാണേഷ് കുമാര്‍ ചരിത്രം:

പ്രാണേഷ് കുമാര്‍ പിള്ള , ആലപ്പുഴ ജില്ലയിലെ ചാരും മൂട്ടില്‍ ജനിച്ച പ്രാണേഷ് ഒരു പ്രണയത്തില്‍ കുടുങ്ങിയാണ് മതം മാറുന്നത്. ആദ്യം മുംബ്ര (ഇസ്രതിന്റെ സ്ഥലം) പിന്നെ പൂനെയിലും ഭാര്യയോടൊപ്പം താമസമാക്കിയ ജാവേദ് ഷെയ്‌ക്ക് ന്റെ പേരില്‍ 1997 ല്‍ മാത്രം, അക്രമാസക്തനായ തിന്റെ പേരില് നാല് കേസുകള്‍ രജിസ്ടര്‍ ചെയ്തിട്ടുണ്ട്. പിന്നീട് വ്യാജ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ദുബായില്‍ ജോലി തേടിപ്പോയ ജാവേദ് അന്ന് ഗള്‍ഫ് നാടുകളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഭാരതത്തിലെ ഹിന്ദു മുസ്ലിം ലഹളകളുടെ വീഡിയോകള്‍ കണ്ടു രോഷാകുലനായി നാട്ടിലെത്തി. (ഭാര്യ സാജിത ഷേക്കിന്റെ മൊഴിയില്‍ നിന്നുള്ള വിവരങ്ങളാണ് ഇത്.)

ജാവേദ് ഷെയ്‌ക്കിന്റെ പേരിലുള്ളതു കൂടാതെ പ്രാണേഷ് കുമാര്‍ ഗോപിനാഥന്‍ പിള്ള എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് (ഇ 6624023) കൂടി നേടിയെടുത്ത ജാവേദ് 2004 മാര്‍ച്ച് 29 നു ഒമാനിലേക്ക് പോയി. പിന്നീട് രണ്ടര ലക്ഷം രൂപയുമായി ഏപ്രില്‍ 11 നു മുംബ്രയില്‍ തിരിച്ചെത്തി. ഈ പണമുപയോഗിച്ചാണ് നീല നിറമുള്ള ടാറ്റാ ഇന്‍ഡിക്ക കാര്‍ വാങ്ങിയതെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കാറിന്റെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ഗുജറാത്ത് പോലീസിനു ലഭിച്ചത്.

പ്രാണേഷിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളില്‍ ഞെട്ടിക്കുന്നത് യു എ ഇ ഭരണകൂടം ഇയാളുടെ ഭീകര ബന്ധങ്ങളെ കുറിച്ച് ഭാരത സര്‍ക്കാരിനെ അന്ന് അറിയിച്ചിരുന്നു എന്നതാണ്. അത് കേരള സര്‍ക്കാരും അറിഞ്ഞിരുന്നു. പക്ഷെ മതേതര വോട്ടുകളില്‍ മാത്രം താല്‍പ്പര്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇത്തരം കാര്യങ്ങളില്‍ രാജ്യതാല്‍പ്പര്യം പതിവുപോലെ അവഗണിച്ചു. പ്രാണേഷിന്റെ ലഷ്‌കര്‍ ബന്ധത്തെക്കുറിച്ചുള്ള വ്യക്തമായ ബന്ധങ്ങളുടെ തെളിവുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ടായിരുന്നു. സിബിഐ ഉള്‍പ്പടെ അതെക്കുറിച്ച് തികഞ്ഞ മൗനം പാലിച്ചു. ഇവ താമസംവിനാ പുറത്തു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

പറഞ്ഞുവരുന്നത് ഇഷ്രത് ജഹാന്‍ കേസിന്റെ ഇന്നുവരെയുള്ള ഈ കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ലഭിക്കുന്നത് ഒരു ഭരണകൂടം അതിന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി എങ്ങനെ തീവ്രവാദ കേസുകള്‍ പോലും മാറ്റിയെടുക്കും എന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ്. ഇസ്രത് ജഹാനോ പ്രാണേഷ് കുമാറോ നമ്മില്‍ ആരുടേയും വ്യക്തിപരമായ ശത്രുക്കളല്ല. അവരെ ഒരു കേസിലും കുടുക്കിയിട്ടോ കൊന്നിട്ടോ ആര്‍ക്കും സന്തോഷിക്കേണ്ടതില്ല. അവര്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചതുകൊണ്ട് മാത്രമാണ് സകല ന്യായീകരണങ്ങള്‍ക്കുമപ്പുറം അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടപ്പെടുന്നത്. അതുകൂടാതെ ഇസ്രത്തിനെയും ജാവേദിനെയും കുറിച്ച് കണ്ണീരൊഴുക്കുന്നവര്‍ അവരുടെകൂടെ ഉണ്ടായിരുന്ന രണ്ടു പാകിസ്ഥാനികളെക്കുറിച്ച് കുറ്റകരമായ മൗനാചരണമാണ് നടത്തുന്നത്.

ഇപ്പോള്‍ ടൈംസ് നൗ എന്ന വാര്‍ത്താ ചാനലിന്റെ മിടുക്കിയായ റിപ്പോര്‍ട്ടര്‍ പ്രേമ ശ്രീദേവിയാണ് അന്‍പത്തൊന്നു പേജുകള്‍ അടങ്ങുന്ന ഇസ്രത് ജഹാന്‍ കേസിന്റെ ഫയലുകള്‍ രാജ്യത്തിന് എത്തിച്ചു തന്നിരിക്കുന്നത്. ഫയലില്‍ താന്‍ ഒരു തിരുത്തല്‍ നടത്തി എന്ന് വളരെ ലാഘവത്തോടെ പറഞ്ഞ മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം യഥാര്‍തത്തില്‍ ചെയ്തത് ഇസ്രത് ജഹാന്‍ എന്ന പെണ്‍കുട്ടി ഒരു ലഷ്‌കര്‍ പ്രവര്‍ത്തക മാത്രമല്ല, ഒരു ചാവേര്‍ കൂടിയായിരുന്നു എന്ന എന്‍ ഐ എ ഉദേ്യാഗസ്ഥന്‍ ലോക്‌നാഥ് ബഹ്‌റയുടെ കണ്ടെത്തല്‍ അടങ്ങിയ വരികള്‍ മാറ്റി, പകരം അവള്‍ നിഷ്‌കളങ്ക (ഇന്നസന്റ്) ആണെന്ന് എഴുതിച്ചേര്‍ക്കുകയായിരുന്നു. ഈ കണ്ടെത്തലോടെ ലോക്‌നാഥ് ബഹ്‌റയെ കേന്ദ്രത്തിലെ പണിയും നിറുത്തിച്ച് തിരികെ കേരളത്തിലേക്ക് വിടുകയും ചെയ്തു.

കോമണ്‍വെല്‍ത്ത്, ടുജി കേസ് തുടങ്ങി ഒരുപാട് കേസുകളില്‍ നാണക്കേടിന്റെ പടുകുഴിയില്‍ വീണു കിടന്ന കോണ്‍്ഗ്രസ് സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ വേറൊരു വഴിയുമില്ലാതെയാണ് രാജ്യ സുരക്ഷ തന്നെ പണയം വെച്ച ഈ കേസ് അവര്‍ വളച്ചൊടിച്ച് രാജ്യത്തെ തെറ്റിധരിപ്പിച്ചത്.

ഇസ്രത് ജഹാന്‍ കേസ് ഹിന്ദുവിന്റെയൊ, മുസ്ലിമിന്റെയോ, ഭൂരിപക്ഷത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ പ്രശ്‌നമല്ല. ഇത് നമ്മുടെ നാടിന്റെ സുരക്ഷയുടെ പ്രശ്‌നമാണ്. സംസാരിക്കുന്ന തെളിവുകളാണ് ഇസ്രത്തിന്റെ ലഷ്‌കര്‍ ബന്ധതിനുള്ളത്. ഇപ്പോള്‍ കോടതിയുടെ മുന്നിലുള്ള ഈ കേസില്‍ പുതിയ തെളിവുകള്‍ എത്തുമ്പോള്‍ സത്യം വിജയിക്കും എന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.

ജനാധിപത്യം ജനാധിപത്യം എന്ന് നാഴികയ്‌ക്ക് നാല്‍പ്പത് വട്ടം വിളിച്ചു കൂവുന്ന കോണ്‍ഗ്രസ്സുകാര്‍, സ്വന്തം നിലനില്‍പ്പിന് വേണ്ടി മാത്രം, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ വധിക്കാനായി വരുന്ന തീവ്രവാദികളെ, അതിനായി അനുവദിക്കുന്ന രീതിയില്‍ കണ്ണടയ്‌ക്കുക. എന്നിട്ട് അവര്‍ തീവ്രവാദികള്‍ അല്ല എന്ന് പൊതുജനത്തോട് നുണ പറയുക. സ്വന്തം ജോലി കുറ്റമറ്റ നിലയില്‍ ചെയ്യുന്ന ഉദ്യോഗസ്ഥന്മാരെ മാനസികമായി തളര്‍ത്തുക, അവരെ നിശബ്ദരാക്കുക. ഭരണത്തിലിരിക്കാന്‍ വേണ്ടി മാത്രം ന്യൂനപക്ഷം എന്ന് അവര്‍ തന്നെ വിളിക്കുന്ന ഒരു ജനതയെ മുഴുവന്‍ വിഡ്ഢികളാക്കുക… ഭാരതീയ പൗരന്മാരെ ഇത്രത്തോളം രണ്ടു ചേരിയിലാക്കിയ കേസ് ചരിത്രത്തില്‍ വേറേ ഇല്ല.

ഇസ്രത് ജഹാന്‍ കേസ് വഴി അപമാനിക്കപ്പെട്ടത് ഭാരതത്തിലെ മുസ്ലിം സമൂഹമാണ് എന്നത് ഖണ്ഡിക്കാനാവാത്ത വസ്തുതയായി വെളിപ്പെടുകയാണ് ഇവിടെ. കോണ്‍ഗ്രസ് പാര്‍ട്ടി വെറുമൊരു വോട്ടു ബാങ്ക് മാത്രമായി അവരെ കൊണ്ട് നടക്കുന്നതിന് ഇനിയുമൊരു തെളിവ് കൂടി വേണമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ഹാ കഷ്ടം! എന്ന് മാത്രമേ അതിനു പറയാനുള്ളൂ.

ഇതിനെല്ലാം ഓശാന പാടുന്ന ചില മലയാളം ടിവി ചാനലുകളെപ്പറ്റിക്കൂടി: പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഷെയ്ഖിന്റെ വീട്ടുകാരെ അടുത്തയിട വരെ എഴുന്നള്ളിച്ചു കൊണ്ട് സഹതാപ ചര്‍ച്ചകള്‍ നടത്തിയിരുന്നവര്‍ ഉത്തരവാദിത്തത്തോട് കൂടി മുന്നോട്ടു വരേണ്ട സന്ദര്‍ഭമാണിത്. അല്ലെങ്കില്‍ മനഃപൂര്‍വം മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരെന്ന ആരോപണം കേള്‍ക്കേണ്ടി വരും. ഓണ്‍ ലൈന്‍ മാധ്യമങ്ങളെ നോക്കുക. അവരും നിശബ്ദരാണ്.

ഇതെഴുതിക്കഴിയുമ്പോള്‍ കോണ്ഗ്രസ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപഹാസ്യമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ചിദംബരത്തെ കോണ്‍ഗ്രസ് കൈവിട്ടിരിക്കുന്നു. ഫയലില്‍ തിരുത്തലുകള്‍ വരുത്തിയത് എന്തിനെന്ന് ഇനി തന്നത്താന്‍ വിശദീകരിക്കേണ്ട ഗതികേടിലാണ് ചിദംബരം. ഉപജാപക സംഘം സോണിയാ മാഡത്തിനെയും മകനെയും രക്ഷപെടുത്താനുള്ള തത്രപ്പാടിലാണ്. ദേശീയ ചാനലുകളില്‍ ഈ വിഷയത്തിലെ ചര്‍ച്ചയ്‌ക്ക് കോണ്‍ഗ്രസ് വക്താക്കള്‍ എത്തുന്നില്ല. ഒഴിഞ്ഞ കസേരകള്‍ പ്രേക്ഷകനെ നോക്കി പല്ലിളിക്കുന്നു.ഇനി, കേന്ദ്ര സര്‍ക്കാര്‍ ഈ കേസ് അതിന്റെ എല്ലാ ഗൗരവത്തോടെയും പുനര്‍വിചാരണയ്‌ക്ക് എടുക്കുമെന്ന് പ്രത്യാശിക്കാം. ബിജെപി അതിനു സമ്മര്‍ദ്ദം ചെലുത്തുമെന്നും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.