ജാതിയുടെ പേര് പറഞ്ഞ് ഇത്രയും കാലം ജാനുവിന്റെ ശബ്ദത്തെ പുറം ലോകത്തെ കേള്‍പ്പിക്കാതെ അവരുടെ വായ് മൂടി കെട്ടിയത് സിപിഎം ആയിരുന്നു. ഇപ്പോള്‍ അവര്‍ക്ക് സ്വതന്ത്രമായി അവരുടെ അഭിപ്രായം പൊതുവേദികളില്‍ ഉച്ചത്തില്‍ സംസാരിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ പേടിക്കണം കമ്മ്യൂണിസ്റ്റുകാരാ.
ആദിവാസി വിഭാഗത്തെ അവഗണിച്ചതിന്റെ കണക്ക് നിങ്ങള്‍ എണ്ണിയെണ്ണി പറയേണ്ടി വരും. ആദിവാസി സമൂഹത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാന്‍ പ്രാപ്തരായ ഒരു സമൂഹം ഇവിടെ വളര്‍ന്നു വരുന്നുണ്ടെന്ന കാര്യം മറക്കണ്ട. ഇനി ഇവര്‍ ആരുടെയും അടിമകളല്ല.
കൃഷ്ണദാസ്. വി, എരഞ്ഞമണ്ണ
ഇന്നലെ വരെ ജാനു മാധ്യമങ്ങളുടെ കണ്ണിലെ കൃഷ്ണമണിയായിരുന്നു. ഇന്ന് ബിജെപിയായപ്പോള്‍ അവര്‍ കരടായി മാറി.
അഞ്ചല്‍ സുരേഷ് കുമാര്‍
പണ്ട് വനവാസി സമൂഹത്തോടു കാട്ടികൂട്ടിയ അതിക്രമങ്ങള്‍ക്കും ചൂഷണത്തിനും എല്ലാറ്റിനും കണക്ക് ചോദിക്കണം. ഇനി ചെയ്യാന്‍ ഉള്ളത് എല്ലാവരെയും യോജിപ്പിച്ച് ഒറ്റക്കുടക്കീഴില്‍ കൊണ്ടുവന്ന് എന്‍ഡിഎ മുന്നണിക്ക് ശക്തിപകര്‍ന്ന് മുന്നോട്ട് പോവുക.
ബാബു രാജ്
















