Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മുന്നണികള്‍ കുളംതോണ്ടിയ എറണാകുളത്തെ വികസനത്തിലേയ്‌ക്ക് നയിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 10:03 pm IST
inErnakulam

കൊച്ചി: മോദി സര്‍ക്കാര്‍ നല്‍കിയ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഒഴിച്ച് വികസനം അന്യം നില്‍ക്കുന്ന എറണാകുളം മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം ശക്തമാണ്. യുവനേതാവ് എന്ന ബാനറില്‍ ജയിച്ച് കയറുകയും പിന്നീട് മണ്ഡല വികസനത്തിനായി ഒന്നും ചെയ്യാതെ വികസനം കുളം തോണ്ടിയതിനെതിരെയുള്ള വിധിയെഴുത്തിന് തയ്യാറെടുക്കുകയാണ് എറണാകുളത്തെ വോട്ടര്‍മാര്‍. ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ എറണാകുളത്ത് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസിനെ കളത്തിലിറക്കി പുതിയയൊരു വികസന ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ. പത്താമത്തെ വയസില്‍ രാഷ്‌ട്രീയസ്വയംസേവകസംഘത്തില്‍ ബാലസ്വയംസേവകനായി പ്രവര്‍ത്തനം ആരംഭിച്ച എന്‍.കെ. മോഹന്‍ദാസ് ബാലശിക്ഷക്, മുഖ്യശിക്ഷക്, മണ്ഡല്‍ കാര്യവാഹ്, ഒന്നരവര്‍ഷക്കാലം കാലടി താലൂക്ക് വിസ്താരക് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തതിന് അറസ്റ്റ് വരിച്ചു. ഇതിന് ശേഷം 1977 ല്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ്രപവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ട അദ്ദേഹം തൊഴിലാളി മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ മികവുറ്റ പ്രവര്‍ത്തനമാണ് നടത്തിയത്. മേഖലാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ഉത്തരവാദിത്വങ്ങള്‍ വഹിച്ചു. കൂടാതെ നിരവധി യൂണിയനുകളുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സില്‍ ജോലിചെയ്തു. 2008 നവംബറില്‍ വിരമിച്ചതിനുശേഷം ബിഎംഎസിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി മാറി. തുടര്‍ന്ന് ഭാരതീയ ജനതാപാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനായി. ഏലൂര്‍ ദേശീയ വായനശാലയുടെ പ്രസിഡന്റ്, ഏലൂര്‍ മേജര്‍ നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി രക്ഷാധികാരി, സേവാഭാരതി അമൃതശക്തി വിദ്യാര്‍ത്ഥിനി സദനം രക്ഷാധികാരി, ശ്രീ മാതാ അമൃതാനന്ദമയി ഏലൂര്‍ ഭജനസമിതി കാര്യദര്‍ശി എന്നീ ചുമതലകള്‍ വഹിക്കുന്നു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മോഹന്‍ദാസ് മണ്ഡലത്തില്‍ നിറഞ്ഞ് കഴിഞ്ഞു.

സിറ്റിംഗ് എംഎല്‍എ ഹൈബി ഈഡന്‍ തന്നെയാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യന്‍ പോളിനെ തൃക്കാക്കരയിലേക്ക് തട്ടി അഡ്വ. അനില്‍കമാറിനെയാണ് എല്‍ഡിഎഫ് മത്സരിപ്പിക്കുന്നത്. ഇതിനോടകം ശക്തമായ പ്രചരണവുമായി മോഹന്‍ദാസ് മുന്നണി സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി മുന്നോട്ട് പോകുകയാണ്. മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന ബിജെപി സ്ഥാനാര്‍ത്ഥിക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. 1956ല്‍ ഉദയം ചെയ്ത മണ്ഡലത്തെ മുന്നണികള്‍ വികസന കാര്യത്തില്‍ കയ്യൊഴിയുകയാണ് ചെയ്തത്. മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിനെ കയ്യയച്ച് സഹായിച്ച മണ്ഡലമാണിത്. എന്നാല്‍ വികസനം എത്തിക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. 1987 ല്‍ സ്വതന്ത്രനായി വിജയിച്ച എം.കെ. സാനു, 1998ലെ ഉപതെരഞ്ഞടുപ്പില്‍ ഇടതു സ്വതന്ത്രനായി വിജയിച്ച ഡോ.സെബാസ്റ്റിയന്‍ പോളും ഒഴിച്ചാല്‍ ബാക്കിയെല്ലാം വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ്. അവസാനം നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡനായിരുന്നു വിജയം. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ഇടതുപക്ഷത്തെ ഡോ.സെബാസ്റ്റിയന്‍ പോളിനെ വന്‍ ഭൂരിപക്ഷത്തില്‍ തറപറ്റിച്ചാണ് ഹൈബി തന്റെ കന്നി വിജയം നേടിയത്. ഹൈബി ഈഡന് 59,119 വോട്ട് ലഭിച്ചപ്പോള്‍ സെബാസ്റ്റ്യന്‍ പോളിന് 27,482 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ജി. രാജഗോപാല്‍ 6,362 വോട്ട് നേടിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് ആശ്വാസകരമല്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയെന്നോണം തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി നടത്തിയ മുന്നേറ്റം മുന്നണികളെ അസ്വസ്ഥരാക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 6000 ത്തിലെറേ വോട്ടുകള്‍ നേടിയ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ കരസ്ഥമാക്കിയത് പതിനേഴായിരത്തോളം വോട്ടുകളാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധകൃഷ്ണന്‍ 14000 ത്തോളം വോട്ടും നേടിയിരുന്നു. അത് കൊണ്ട് തന്നെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് എറണാകുളത്തെ സംബന്ധിച്ച് ശക്തമാകുമെന്ന് ഉറപ്പായി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എംഎല്‍എ നടത്തിയ ഗുരുതരമായ വീഴ്‌ച്ച തന്നെയാണ് ഇത്തവണത്തെ എറ്റവും വലിയ പ്രചരണ വിഷയം. കുടിവെള്ള വിതരണവും ചര്‍ച്ചയാണ്. കൊച്ചിയുടെ തീരാശാപമായ കൊതുകു വിഷയവും പ്രചരണ വിഷയമായി ഉയര്‍ന്നു കഴിഞ്ഞു. പ്രചരണം രംഗം ചൂടേറുന്നതോടെ കേന്ദ്ര-സംസ്ഥാന നേതാക്കളെ രംഗത്ത് ഇറക്കി മണ്ഡലം പിടിച്ചെടുക്കുയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി മുന്നോട്ടുപോകുന്നത്. കോര്‍പ്പറേഷനിലെ 23 ഡിവിഷനുകളും ചേരാനെല്ലൂര്‍ ഡിവിഷനും ഉള്‍പ്പെടുന്നതാണ് മണ്ഡലം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.