അടിമാലി: പൊന്‍മുടി ഫോറസ്റ്റ് സ്‌റ്റേഷന് സമീപം ലക്ഷങ്ങളുടെ തേക്കിന്‍ തടികള്‍ നശിക്കുന്നു. ബീനാമോള്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വെട്ടിയതും തൊണ്ടിമുതലായി പിടിച്ചെടുത്തതുമായ തടികളാണ് മഴയും വെയിലുമേറ്റ് നശിക്കുന്നത്. ഇതോടൊപ്പം ഉണ്ടായിരുന്ന കൂറേ തടികള്‍ കഴിഞ്ഞ വര്‍ഷം ലേലം ചെയ്തിരുന്നു. ബാക്കി വന്ന തടികളാണ് ഓഫീസിന് സമീപം പൊതു റോഡിന്റെ സമീപത്ത് കൂട്ടിയിട്ടിരിക്കുന്നത്. ഇതില്‍ നിന്ന് തടികള്‍ മോഷണം പോയാല്‍ പോലും അറിയാത്ത സ്ഥിതിയാണുള്ളത്. സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ വൈകുന്നതാണ് ലേലം നടത്തുന്നതിന് പ്രതിബന്ധമാവുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. തേക്കിന്‍ തടികള്‍ക്ക് കൃത്യമായ കണക്കുപോലുമില്ലെന്ന ആക്ഷേപം ശക്തമാണ്.
















