ലണ്ടന്‍: വിശ്വവിഖ്യാത എഴുത്തുകാരന്‍ വില്യം ഷെയ്‌ക്‌സ്പിയറിനു സ്വന്തം രാജ്യമായ ബ്രിട്ടനിലുള്ളതിനേക്കാള്‍ സ്വീകാര്യത മറ്റു രാജ്യങ്ങളിലാണെന്ന് സര്‍വേ ഫലം. 15 രാജ്യങ്ങളിലായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ബ്രസീല്‍, ഭാരതം, ചൈന, തുര്‍ക്കി, മെക്‌സിക്കോ എന്നിവിടങ്ങളിലൊക്കെ ഷെയ്‌ക്‌സപിയറുടെ സ്വീകാര്യത ബ്രിട്ടനിലുള്ളനേക്കാള്‍ എറെയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു.
മെക്‌സിക്കോയില്‍ 88 ഉം ഇന്ത്യയില്‍ 83 ഉം ബ്രസീലില്‍ 84 ശതമാനവും ആളുകള്‍ ഷെയ്‌ക്‌സ്പിയര്‍ കൃതികളെ നെഞ്ചേറ്റുമ്പോള്‍ 60 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ബ്രിട്ടനില്‍ ഷേയ്‌ക്‌സപിയറെ അംഗീകരിക്കുന്നതും അദ്ദേഹത്തിന്റെ കൃതികളെ അടുത്തറിയുന്നതും. ഇത് രാജ്യത്തിനു നാണക്കേടാണെന്ന് പലകോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ശതമാനക്കണക്കനുസരിച്ച് ഷെയ്‌ക്‌സ്പിയറുടെ സ്വീകാര്യതയില്‍ ബ്രിട്ടനും മറ്റു രാജ്യങ്ങളും തമ്മില്‍ വലിയ അന്തരമില്ലെന്നാണ് ബ്രിട്ടീഷ് കൗണ്‍സില്‍ ഡയറക്ടര്‍ റോസ്‌മേരി ഹില്‍ഹോഴ്സ്റ്റ് പറയുന്നത്. അതേസമയം യുവാക്കള്‍ക്ക് ഷെയ്‌ക്‌സപിയര്‍ കൃതികളെ അടുത്തറിയുന്നതിനുള്ള അവസരമൊരുക്കുന്നതടക്കമുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.
















