കൊച്ചി: എന്‍ഡിഎയുടെ എറണാകുളം നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡിയും കളമശേരി മണ്ഡലത്തിലെ പ്രചരണത്തിന് ചലച്ചിത്രതാരം സുരേഷ് ഗോപിയും ഇന്ന് ജില്ലയില്‍ എത്തും. ഇന്ന് വൈകിട്ട് 5.30 ന് ടൗണ്‍ ഹാളില്‍ നടക്കുന്ന എറണാകുളം നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി ഉദ്ഘാടനം ചെയ്യും. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എന്‍. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സ്ഥാനാര്‍ഥി എന്‍.കെ. മോഹന്‍ദാസ്, ബിഡിജെഎസ് സംസ്ഥാന വക്താവ് പി.ടി. മന്‍മഥന്‍, സി. രാജഗോപാല്‍, എന്‍.പി. ശങ്കരന്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.
കളമശ്ശേരി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ഗോപകുമാറിന്റെ പ്രചരണ പരിപാടികള്‍ക്കായി സുരേഷ്‌ഗോപി മുപ്പത്തടത്ത് എത്തും. വൈകിട്ട് 6ന് മുപ്പത്തടം കവലയില്‍ നടക്കുന്ന എന്‍ഡിഎയുടെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പു പ്രചരണ സമ്മേളനം പ്രശസ്ത സിനിമാ താരം സുരേഷ്‌ഗോപി ഉത്ഘാടനം ചെയ്യും. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസ്, കളമശേരി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ഗോപകുമാര്‍, ബിജെപി മദ്ധ്യമേഖല ജന: സെക്രട്ടറി എന്‍.പി. ശങ്കരന്‍ കുട്ടി, തുറവൂര്‍ സുരേഷ് (കെപിഎംഎസ്), ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി.എസ്. ജയരാജ്, ഷൈജു മനയ്‌പ്പടി, ബിജെപി കളമശേരി നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്. ഉദയകുമാര്‍, ബിജെപി കളമശേരി നിയോജകമണ്ഡലം ജന: സെക്രട്ടറി എ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
















