വോട്ടെടുപ്പ് വരികയാണല്ലോ. സമ്മതിദാനാവകാശം ഉപയോഗിക്കുവാനുള്ള അവസരമാണ്. വോട്ട് ചെയ്യാതെ മാറിനില്‍ക്കുന്നത് തെറ്റാണ്. പ്രബുദ്ധരായ ജനങ്ങള്‍ സമ്മതിദാനാവകാശം കൊടിയുടെ നിറം നോക്കാതെ ശരാശരി നിയമസഭാ സാമാജികന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമെന്നുറപ്പുള്ള വ്യക്തികള്‍ക്ക് നല്‍കുക. നമ്മുടെ പ്രതിനിധിയുടെ പ്രവൃത്തികള്‍ ശരിയല്ലെങ്കില്‍ തിരിച്ചുവിളിക്കാന്‍ വേണ്ട സംവിധാനം ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.
ഒ.പി. നമ്പീശന്‍ ഓരനാടത്ത്,
മഞ്ചേരി
















