മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം ബിജെപി സ്ഥാനര്‍ത്ഥിയായ അഡ്വ.പി.ജെ. തോമസ് പ്രൊഫ.ടി.ജെ. ജോസഫിന്റെ വീട് സന്ദര്‍ശിച്ചു. മൂവാറ്റുപുഴ നഗരത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് മതതീവ്രവാദികള്‍ കൈവെട്ടിമാറ്റിയ പ്രൊഫ.ടി.ജെ. ജോസഫിന്റെ വീട്ടിലെത്തിയത്. പഴയ കോളേജ് വിദ്യാഭ്യാസ കാലഘട്ടങ്ങളിലെ ഓര്‍മ്മകള്‍ പുതുക്കിയും വോട്ട് അഭ്യര്‍ത്ഥിച്ചും ഇരുവരും ചര്‍ച്ച നടത്തി. പാല സെന്റ് തോമസ് കോളേജില്‍ ഒന്നിച്ചുപഠിച്ച പ്രൊഫ.’ടി.ജെ. ജോസഫ് അഡ്വ.പി.ജെ.തോമസിന് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് മുനിസിപ്പല്‍ പ്രദേശത്തെ വിവിധ സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥനയുമായി സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. ബിജെപി മണ്ഡലം നേതാക്കളായ ടി.ചന്ദ്രന്‍, കെ.കെ.അജീവ്, ഷാബു ആവോലി, തങ്കുകുട്ടന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
















