Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വികസനം കൊതിക്കുന്ന പെരുമ്പാവൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 11:09 pm IST
inErnakulam

കൊച്ചി: ജില്ലയിലെ സമീപ മണ്ഡലങ്ങള്‍ വികസന കുതിപ്പിലേറിയപ്പോള്‍ മൂന്നര ദശാബ്ദമായി വികസനം എന്തെന്നറിയാതെ പെരുമ്പാവൂര്‍. സാമുദായിക സമവാക്യങ്ങള്‍ വിജയമൊരുക്കിയപ്പോള്‍ നഷ്ടമായത് പെരുമ്പാവൂരിന്റെ സ്വപ്നങ്ങള്‍. ഒരുകാലത്ത് സംസ്ഥാനത്ത് തലയെടുപ്പോടെ നിന്ന പെരുമ്പാവൂരിന്റെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് ഇരുമുന്നണികളും ഒരുപോലെ കാരണക്കാരാണ്. 82 മുതല്‍ 96 വരെ തുടര്‍ച്ചയായി പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചത് ഇപ്പോഴത്തെ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനാണ്. നിയമസഭ സ്പീക്കറും കൃഷി വകുപ്പുമന്ത്രിയുമായിരുന്ന തങ്കച്ചന് മണ്ഡലത്തിലെ വികസനത്തിനായി ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല പെരുമ്പാവൂരിന്റെ പെരുമയ്‌ക്ക് കാരണമായ ട്രാവന്‍കൂര്‍ റയോണ്‍സ് വിസ്മൃതിയിലാക്കുകയും ചെയ്തു.

തങ്കച്ചന്റെ കാലത്താണ് റയോണ്‍സ് അടച്ചുപൂട്ടലിന് വേദിയായത്. തുടര്‍ച്ചയായി നാല് പ്രാവശ്യം എംഎല്‍എയായ തങ്കച്ചന്‍ മണ്ഡലത്തെ പാടെ അവഗണിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മനംമടുത്ത ജനം 2001 ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സാജുപോളിനെ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇഞ്ചമുള്ളില്‍കാട്ടില്‍നിന്നും കൂവമുള്ളിന്‍ കാട്ടിലേക്ക് എടുത്തിട്ട അവസ്ഥയിലായി പെരുമ്പാവൂര്‍കാര്‍. തുടര്‍ച്ചയായി 15 വര്‍ഷം സാജുപോള്‍ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചെങ്കിലും വികസനമുരടിപ്പായിരുന്നു ഫലം. ഭരണപക്ഷമായും പ്രതിപക്ഷമായും സാജുപോള്‍ ഉണ്ടായിരുന്നെങ്കിലും പെരുമ്പാവൂരിന്റെ പ്രധാന പ്രശ്‌നമായ റയോണ്‍സിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന പെരിയാറിന്റെ തീരത്ത് 70 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റയോണ്‍സ് ഇന്ന് കാട് കയറി നശിച്ചുകൊണ്ടിരിക്കുകയാണ്. പെരുമ്പാവൂര്‍ നഗരത്തെ ഏറെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്ന ബൈപാസ് റോഡ് എന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ 15 വര്‍ഷം എംഎല്‍എയായിരുന്നിട്ടും ബൈപാസ് റോഡ് എന്ന ആശയത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ച സംഘടിപ്പിക്കാന്‍ പോലും സാജുപോളിനായില്ല. മണ്ഡലത്തിലെ മറ്റൊരു പ്രധാന പ്രശ്‌നമാണ് പരിസ്ഥിതി മലിനീകരണം. പ്ലൈവുഡ് വിനീര്‍ കമ്പനികള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണം ജനജീവിതത്തെ ദുസ്സഹമാക്കുന്നു. മുന്നൂറോളം പ്ലൈവുഡ് കമ്പനികളാണ് മണ്ഡലത്തില്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്നത്.

കൂടിച്ചേരലുകള്‍ക്കും വെട്ടിമുറിക്കലിനും വേദിയാകാത്ത പെരുമ്പാവൂര്‍ മണ്ഡലം നഗരസഭയെ കൂടാതെ ഒക്കല്‍, കൂവപ്പടി, മുടക്കുഴ, അശമന്നൂര്‍, വേങ്ങൂര്‍, രായമംഗലം, വെങ്ങോല പഞ്ചായത്തുകള്‍ കൂടിച്ചേര്‍ന്നതാണ്. പ്രകൃതിരമണീയവും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന നാഗഞ്ചേരി മനയും ഇരിങ്ങോള്‍ കാവും കല്ലില്‍ ഗുഹാക്ഷേത്രവും പാണിയേലിപ്പോരും കോടനാട് ആനക്കളരിയും കപ്രിക്കാട് ടൂറിസ്റ്റ് കേന്ദ്രവും അടങ്ങുന്ന മണ്ഡലത്തില്‍ ഒരു ആദിവാസി കോളനിയും ഉള്‍പ്പെടുന്നു. വേങ്ങൂര്‍ പഞ്ചായത്തിലെ പൊങ്ങന്‍ചുവട് ആദിവാസികോളനിയാണിത്. ഇവിടെ 120 ഓളം വോട്ടര്‍മാരാണുള്ളത്. പി.ഗോവിന്ദപിള്ളയും കെ.എം. ചാക്കോയും സാജുപോളിന്റെ പിതാവ് പി.ഐ. പൗലോസും പി.ആര്‍. ശിവനും വിജയകൊടി പാറിച്ച പെരുമ്പാവൂരില്‍ ഇക്കുറി ചരിത്രം വഴിമാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എസ്.ബിജുവാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ആര്‍എസ്എസിലൂടെ രാഷ്‌ട്രീയരംഗത്തേയ്‌ക്ക് എത്തിയ ബിജു സാമുദായിക സംഘടനകളുടെ കൂട്ടായ്‌മയായ സാമൂഹ്യനീതി കര്‍മസമിതി കോ-ഓര്‍ഡിനേറ്ററാണ്. ബിജെപി ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി, യുവമോര്‍ച്ച ഇടുക്കി ജില്ല വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള ബിജു കേരള വിശ്വകര്‍മ സഭ സംസ്ഥാന സെക്രട്ടറിയും ഓള്‍ കേരള ഗോള്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റുമാണ്. മികച്ച സംഘാടകനായ ബിജുവിന്റെ സ്ഥാനാര്‍ത്ഥിത്വം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ ആവേശമാണ് ഉണര്‍ത്തിയിരിക്കുന്നത്. എന്‍ഡിഎയിലെ ഘടകക്ഷിയായ ബിഡിജെഎസിന് സ്വാധീനമുള്ള മണ്ഡലം കൂടിയാണ് പെരുമ്പാവൂര്‍. കടുത്ത ത്രികോണ മത്സരത്തിന് വേദിയാകുന്ന പെരുമ്പാവൂര്‍ മോദിയുടെ വികസനക്കുതിപ്പിനോടൊപ്പം നീങ്ങുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സിപിഎം ജില്ലയില്‍ യാക്കോബായ സഭക്കായി നീക്കിവെച്ചിരിക്കുന്ന സീറ്റാണ് പെരുമ്പാവൂര്‍. സഭയുടെ ആശീര്‍വാദത്തോടെ സാജുപോളിനെ തന്നെയാണ് നാലാംവട്ടവും സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ‘ഐ’ കോണ്‍ഗ്രസുകാരനുമായ അഡ്വ.എല്‍ദോസ് കുന്നപ്പള്ളിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.