കണ്ണൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ ഇരുപത്തിനാലാം സംസ്ഥാന സമ്മേളനം ജൂണ്‍ ഒന്നുമുതല്‍ 4 വരെ കണ്ണൂരില്‍ ചേരും. ആയിരത്തില്‍പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിവിധ സമ്മേളനങ്ങളും, പ്രകടനം, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ രാഷ്‌ട്രീയ ട്രേഡ് യൂണിയന്‍-ബഹുജന സര്‍വീസ് പെന്‍ഷന്‍ സംഘടനകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സ്വാഗതസംഘം രൂപീകരിച്ചു. പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക, മിനിമം ആനുകൂല്യം, അധികപെന്‍ഷന്‍, വര്‍ദ്ധിത ഫിറ്റ്‌മെന്റ്, ചികിത്സാപദ്ധതി തുടങ്ങിയ ആനുകൂല്യങ്ങളിന്‍മേല്‍ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ആര്‍.രഘുനാഥന്‍ നായര്‍, വി.പി.കൃഷ്ണപൊതുവാള്‍, സി.പി.നാരായണന്‍ നമ്പ്യാര്‍, വി.വി.പത്മനാഭന്‍, കെ.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
















