ഇരിട്ടി: എന്‍ഡിഎ പേരാവൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി പൈലി വാത്യാട്ട് ഇരിട്ടി മേഖലയില്‍ രണ്ടാം വട്ട ജനസമ്പര്‍ക്കം ആരംഭിച്ചു. ഇരിട്ടി മേഖലയിലെ ആശുപത്രികള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥി ഇവിടുത്തെ തൊഴിലാളികളോടും ഇടപാ ടുകാരോടും മറ്റും വോട്ടഭ്യര്‍ഥിച്ചു. ബിഡിജെഎസ് നേതാക്കളായ പി.എന്‍.ബാബു, കെ.കെ.സോമന്‍, എ.എന്‍.സുകുമാരന്‍ ബിജെപി നേതാക്കളായ പി.കൃഷ്ണന്‍, സി.ബാബു, രാമദാസ് എടക്കാനം തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.
















