കണ്ണൂര്‍: മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി കുറുപ്പിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്നില്‍ ലയണ്‍സ് കഌബ് കണ്ണൂര്‍ ഫോര്‍ട്ട് സിറ്റിയും വിന്‍വിന്‍കോര്‍പ്പും ചേര്‍ന്നവതരിപ്പിക്കുന്ന കൃഷ്ണാ ജ്വല്‍സ് ഓര്‍മ്മകളില്‍ ഒഎന്‍വി ചലച്ചിത്ര ഗാനസന്ധ്യ10ന് നടക്കും. സാധു കല്യാണമണ്ഡപത്തില്‍ വൈകിട്ട് 5.30ന് നടക്കുന്ന ഗാനസന്ധ്യയില്‍ മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രനും യുവഗായകന്‍ വിജയ് യേശുദാസും ഗാനാഞ്ജലി അര്‍പ്പിക്കും.
സംസ്ഥാനത്തെ മികച്ച കലക്ടറായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ കലക്ടര്‍ പി.ബാലകിരണ്‍, സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സംഗീത സംവിധായകനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ പണ്ഡിറ്റ് രമേഷ് നാരായണ്‍, മികച്ച പിന്നണി ഗായികയ്‌ക്കുള്ള പുരസ്‌കാരം നേടിയ മധുശ്രീ, മറുനാടന്‍ ജനതയുടെ ബഹുമതികള്‍ക്ക് അര്‍ഹനായ കുന്ദാപുരം കൈരളി സുഹൃദ്‌വേദി പ്രസിഡന്റ് കെ.പി. ശ്രീശന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. പ്രവേശനം പാസ് മുഖാന്തിരമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ 0497 2765856, 7025507773, 7025507778 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
















