കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ 100 വയസ്സ് തികഞ്ഞ വോട്ടര്‍മാരെ ആദരിക്കുന്നതിന്റെ ഭാഗമായി പിണറായി ഗ്രാമപഞ്ചായത്തിലെ 136 ാം നമ്പര്‍ ബൂത്തിലെ വോട്ടറായ 104 വയസ്സുള്ള വണ്ണത്താന്‍ കുനിയില്‍ അണിയേരി നാരായണിയെ ആദരിച്ചു. ചടങ്ങില്‍ ധര്‍മ്മടം നിയോജക മണ്ഡലം റിട്ടേണിങ് ഓഫീസര്‍ സാജു സെബാസ്റ്റ്യന്‍, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ പി.എം.സൂര്യ, എടക്കാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ എം.അനില്‍കുമാര്‍, ജനറല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ ടി.പി. പ്രദീപന്‍ എന്നിവര്‍ സംബന്ധിച്ചു.
















