കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്കിങ് ഫാക്കള്‍ട്ടി, കൗണ്‍സലര്‍, മാനേജര്‍, കണ്‍സള്‍ട്ടന്റ് ട്രെയിനര്‍, ബിസിനസ് എക്സിക്യൂട്ടീവ്, സെയില്‍സ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്കുള്ള അഭിമുഖം 11 ന് രാവിലെ 10 മണിക്ക് നടക്കും. പ്രായപരിധി 35 വയസ്. നിലവില്‍ രജിസ്ട്രേഷന് ഇല്ലാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0497 2707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: