കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ബീഡി മേഖലയിലെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസിലെ അസി.ലേബര്‍ ഓഫീസര്‍ ടി.വി.സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന യോഗത്തില്‍ ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് 2015-16 വര്‍ഷത്തില്‍ ജീവനക്കാര്‍ക്ക് 10 ശതമാനം ബോണസ് ലഭിക്കും. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് പി.കൃഷ്ണന്‍, കെ.കുമാരന്‍(ബിഎംഎസ്), ടി.പി.ശ്രീധരന്‍, പൂക്കോടന്‍ ചന്ദ്രന്‍ (സിഐടിയു) പി.രാജന്‍, കെ.വി.കുഞ്ഞിരാമന്‍ (ഐഎന്‍ടിയുസി), ടി.കെ.ഹുസൈന്‍(എസ്ടിയു), പി.വത്സരാജന്‍(എന്‍എല്‍ഒ) എന്നിവര്‍ പങ്കെടുത്തു.
















