പാനൂര്‍: ബിജെപി കൂത്തുപറമ്പ്് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാനൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എന്റെകേരളം വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. പ്രമുഖ ഗാന്ധിയന്‍ കെപിഎ.റഹീം, എഴുത്തുകാരന്‍ റഷീദ്പാനൂര്‍, എസ്എന്‍ഡിപി യോഗം പാനൂര്‍ മേഖല പ്രസിഡണ്ട് പാട്യംസത്യന്‍, പികെ.ബാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. മനോഹരന്‍ വയോറ കോഓഡിനേറ്റര്‍ ആയി. മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ.കെ.ധനഞ്ജയന്‍, എന്‍.രതി, രാജേഷ് കൊച്ചിയങ്ങാടി, സിബിന്‍ എലാങ്കോട്, സി.പി.സംഗീത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓരോ മണ്ഡലത്തില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ബിജെപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായാണ് സംസ്ഥാനചരിത്രത്തില്‍ ആദ്യമായി ബിജെപി എന്റെ കേരളം എന്ന വേറിട്ട പരിപാടിയുമായി രംഗത്തു വന്നിരിക്കുന്നത്.
















