പാനൂര്‍: ജനകീയ സമിതി മുന്‍ജില്ലാ സെക്രട്ടറി ഇ.മനീഷിനെതിരെ വിജിലന്‍സിന് പരാതി നല്‍കുമെന്ന് ജനകീയസമിതി പ്രസിഡണ്ട് കെ.വി.മനോഹരന്‍, വര്‍ക്കിംഗ് സെക്രട്ടറി ദിനേശന്‍ പച്ചോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമിതിയുടെ വരവ്‌ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട രേഖകള്‍ നിശ്ചിത ദിവസത്തിനുളളില്‍ ഹാജരാക്കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകും. സാമ്പത്തിക ക്രമക്കേടും,‘ഭരണഘടന വിരുദ്ധപ്രവര്‍ത്തനവും നടത്തിയതിനാണ് ഇ.മനീഷിനെ സമിതിയുടെ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തതെന്നും ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ പുതിയ ജനകീയസമിതി രൂപീകരിച്ച് ഇ.മനീഷ് രംഗത്തു വന്നിരുന്നു. ഇതോടെ സമിതിയുടെ പ്രവര്‍ത്തനം രണ്ടുവിഭാഗങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ജില്ലയിലെ ഒട്ടുമിക്ക ജനകീയപ്രശ്‌നങ്ങളിലും സജീവമായി ഇടപ്പെട്ടിരുന്ന ഇ.മനീഷിനെതിരെ വന്‍ ആരോപണങ്ങളാണ് ജനകീയസമിതി നേതാക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്. പി.ബാലന്‍, അഡ്വ:രവീന്ദ്രന്‍ കണ്ടോത്ത്, സിപി.മുകുന്ദന്‍, എം.രത്‌നാകരന്‍, അഷറഫ്പൂക്കോം, സുരേഷ്ബാബു അക്കാനിശേരി, പി.രാധാകൃഷ്ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
















