കൂത്തുപറമ്പ്: കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമൃതകലാക്ഷേത്ര സപ്തസാര കള്‍ച്ചറല്‍ മിഷന്റെ പ്രഥമ‘അമൃതവര്‍ഷിണി’പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് അമൃതകലാ ക്ഷേത്ര വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കാന്‍ തീരുമാനിച്ചതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 7 ന് 5 മണിക്ക് കൂത്തുപമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ടി.പത്മനാഭന്‍ അവാര്‍ഡ് സമര്‍പ്പിക്കും. അമൃതകലാക്ഷേത്ര വാര്‍ഷികാഘോഷം ‘അമൃതകലശം 2016’ 7 ന് വൈകുന്നേരം 5 മണിക്ക് കൂത്തുപറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കൂമുള്ളി ശിവരാമന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സുരേഷ് കൂത്തുപറമ്പ്, കലാമണ്ഡലം ലീലാമണി ടീച്ചര്‍, കലാമണ്ഡലം മഹേന്ദ്രന്‍, വി.കെ.സുരേഷ് ബാബു, എന്‍.ധനഞ്ജയന്‍, എ. എം.ദിലീപ്, സുനില്‍ മാങ്ങാട്ടിടം, പി.രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ഗാനമേളയില്‍ പിന്നണി ഗായകരായ ജിന്‍സ്, ദുര്‍ഗ്ഗാ വിശ്വനാഥ്, എ.കെ.സാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
7 ന് കാലത്ത് 9 മണിക്ക് ജില്ലാതല ചിത്രകലാ മത്സരം കൂത്തുപറമ്പ് അമൃതകലാക്ഷേത്രയില്‍ പി.സത്യനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. എന്‍.ധനഞ്ജയന്‍ അധ്യക്ഷത വഹിക്കും. എല്‍കെജി മുതല്‍ എച്ച് എസ്എസ് വരെയുള്ള കുട്ടികള്‍ പങ്കെടുക്കാം. എറ്റവും നല്ല ചിത്രത്തിന് സ്വര്‍ണ്ണ മെഡല്‍ സമ്മാനിക്കും. ഫോണ്‍ : 8606113636.
9 ന് കാലത്ത് കലാപരിപാടികളില്‍ പ്രശസ്ത സംഗീതജ്ഞന്‍ ശ്രീജയന്‍ മാസ്റ്റര്‍, കലാമണ്ഡലം ലീലാമണി ടീച്ചര്‍, ദുര്‍ഗ്ഗാ വിശ്വനാഥ്, മോഹനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 11. 30 ന് രാമായണ പ്രശ്‌ന്നോത്തരി മത്സരം. ഫോണ്‍: 9947773707. വൈകുന്നേരം 6 മണിക്ക് നൃത്ത-നൃത്യങ്ങള്‍. രാജേഷ്തന്ത്രി, ഷീന പ്രഭാകര്‍, ജീജാ പവിത്രന്‍, പി.രവീന്ദ്രന്‍, എം.കെ.സാജന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















