കോട്ടയം: ഓള്‍ കേരള ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന ഭാരവാഹികളെ നീക്കം ചെയ്ത് പുതിയ ഭരണസമിതിയെ തെരഞ്ഞടുത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സംസ്ഥാന പ്രസിഡന്റ് വി.ആര്‍.രാജു അറിയിച്ചു. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെയോ നിര്‍വ്വാഹക സമിതിയുടെയോ അനുമതിയില്ലാതെ തീരുമാനങ്ങളെടുക്കുവാന്‍ നിയമാവലി വ്യവസ്ഥ ചെയ്യുന്നില്ല. തെറ്റായ സന്ദേശം നല്‍കിയ വ്യക്തികള്‍ക്കെതിരെ സംഘടനാപരമായും നിയമപരമായും നടപടികള്‍ സ്വീകരിക്കാനും എകെസിഎച്ച്എംഎസ് സംസ്ഥാന സമിതി തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഡി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.കെ.സജീവ്, ട്രഷറര്‍ കെ.കെ.രാജന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനുമോന്‍ വെണ്മാത്ര, കാഞ്ഞിരപ്പള്ളി യൂണിയന്‍ സെക്രട്ടറി സുനില്‍.ടി.രാജ്, ചങ്ങനാശേരി യൂണിയന്‍ സെക്രട്ടറി മോഹനന്‍ ഇട്ടിക്കല്‍, ചങ്ങനാശേരി യൂണിയന്‍ പ്രസിഡന്റ് ശശികുമാര്‍.കെ.കെ, അനില്‍ വെച്ചൂര്‍, പി.കെ.ബാബുരാജ്, മനോജ് തിരുവല്ല, കെ.കെ.രാജു കുട്ടനാട്, എ.കെ.ലാലു റാന്നി, എം.എം.ചീരന്‍, സുരേഷ് ഇടുക്കി എന്നിവര്‍ പ്രസംഗിച്ചു.
















