കോട്ടയം: തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം നിരത്തിലിറക്കിയ വോട്ടോറിക്ഷ ഇന്ന് (05.04.16) ചങ്ങനാശ്ശേരി മണ്ഡലത്തില്‍ പര്യടനം നടത്തും.
അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍ വോട്ടോറിക്ഷയില്‍ ഉണ്ടാകും. കോട്ടയം, ഏററുമാനൂര്‍, പുതുപ്പള്ളി മണ്ഡലങ്ങളില്‍ ഒരു റൗണ്ട് പര്യടനം പൂര്‍ത്തിയാക്കി. ഓരോ വില്ലേജിലെയും പരിചയസമ്പന്നരായ ജീവനക്കാര്‍ വോട്ടോറിക്ഷ സഞ്ചരിക്കേണ്ട പാതകള്‍ തയ്യാറാക്കും. ഇലക്ഷന്‍ ബോധവത്കരണപ്രവര്‍ത്തനമായ സ്വീപ്പിന്റെ ഭാഗമായി പുറത്തിറക്കിയ വോട്ടുവണ്ടി ഇന്നലെ കോട്ടയം നഗരത്തില്‍ സഞ്ചരിച്ചു. വോട്ടുവണ്ടിയായി ക്രമീകരിച്ച വാനില്‍ ക്രമീകരിച്ച ഡമ്മി പോളിംഗ് സ്റ്റേഷന്‍ കാണാനും പ്രവര്‍ത്തനം പരിചയപ്പെടാനും നിരവധി ആളുകള്‍ എത്തി. തിരുനക്കര, നാഗമ്പടം, കെപിഎസ് മേനോന്‍ ഹാള്‍, ശാസ്ത്രി റോഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളിലാണ് വോട്ടുവണ്ടി എത്തിയത്. ഇന്ന് പാമ്പാടിയില്‍ വോട്ടുവണ്ടി പര്യടനം നടത്തും.
















